തൃക്കാരിയൂരിനെ മലിനമാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കാരിയൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു.

കോതമംഗലം: നെല്ലിക്കുഴി ടൗണിലെ മാലിന്യങ്ങള്‍ തൃക്കാരിയൂര്‍ റോഡുകളിലേക്ക് ഒഴുക്കിവിടാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തൃക്കാരിയൂര്‍ യൂണിറ്റ് വ്യക്തമാക്കി. നിരവധി കുടിവെള്ള സ്രോതസ്സുകള്‍ക്കും പാടശേഖരങ്ങള്‍ക്കും ഭീഷണിയാകുന്ന ഓടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളിവിടുവാന്‍ ഉള്ള പദ്ധതി ഉപേക്ഷിക്കാന്‍ എംഎല്‍എയും പഞ്ചായത്ത് ആരോഗ്യവകുപ്പും അടിയന്തര ഇടപെടലുകള്‍ നടത്തി പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരു ടൗണിലെ മാലിന്യങ്ങള്‍ ഇല്ലാതാക്കുവാന്‍ അവിടുത്തെ മാലിന്യങ്ങള്‍ മുഴുവന്‍ മറ്റൊരു പ്രദേശത്തേക്ക് ഒഴുക്കിവിടുന്നത്പകരം ഉറവിടത്തില്‍തന്നെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള നടപടികളായിരുന്നു ചെയ്യേണ്ടിയിരുന്നത് . നെല്ലിക്കുഴിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ മുന്‍കാല ബജറ്റുകളിലും വികസന സെമിനാറുകളിലും സ്ഥിരം ഈ വിഷയങ്ങള്‍ പരാമര്‍ശം ഉണ്ടാകാറുള്ളതാണ് എന്നിട്ടും ഇതേവരെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി . നെല്ലിക്കുഴിയില്‍ തന്നെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചാല്‍ അവിടുത്തെ മാലിന്യങ്ങള്‍ അവിടെ തന്നെ സംസ്‌കരിക്കാന്‍ വന്നതേയുള്ളൂ. പൊതുവേ മാലിന്യമുക്തമായ തൃക്കാരിയൂര്രിലേക്ക് മാലിന്യങ്ങള്‍ ഒരുക്കുന്നതിനുള്ള നീക്കത്തില്‍ നിന്ന് ഉടന്‍ പിന്മാറുകയും ബന്ധപ്പെട്ടവര്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണമെന്ന് തൃക്കാരിയൂര്‍ ചേര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കാരിയൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് അനില്‍ നാല് മഠം, സെക്രട്ടറി അനീഷ് വേലായുധന്‍, ട്രഷറര്‍ പി പി വിനോദ് എന്നിവർ സംസാരിച്ചു.

നെല്ലിക്കുഴിയിലെ മാലിന്യം തൃക്കാരിയൂർ ജനത ചുമക്കണമോ ?.. ഓട നിർമ്മാണം പ്രതിസന്ധിയിൽ

Be the first to comment

Leave a Reply

Your email address will not be published.


*


Loading...