ഭാവി പ്രധാനമന്ത്രിയുടെ ദുബായ് സമ്മേളനത്തിന്റെ വിജയത്തിൽ പങ്കാളിയായി കോതമംഗലം നിവാസിയും

  • റിജോ കുര്യൻ ചുണ്ടാട്ട്

ദുബായ്: രാഹുല്‍ഗാന്ധിയുടെ ദുബായിലെ മഹാസമ്മേളനം ചരിത്രമായി മാറിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പ്രവാസികളായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി മാറുകയായിരുന്നു രാഹുൽ ഗാന്ധിയുടെ ദ്വിദിന യു.എ.ഇ സന്ദര്‍ശനം. യു.എ.ഇ സര്‍ക്കാര്‍ ഭാവി പ്രധാനമന്ത്രി എന്ന എല്ലാ പരിഗണനയിലുമാണ് രാഹുലിന്‍റെ സന്ദര്‍ശനത്തിന് സുരക്ഷയും സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ മുന്നൊരുക്കങ്ങളും, നടത്തിപ്പുമായി ബന്ധപ്പെട്ട് ദുബായിയിൽ ഒരു കോതമംഗലം നിവാസിയുടെ നിറ സാനിധ്യവും ഉണ്ടായിരുന്നു, നെല്ലിക്കുഴി ഇരുമലപ്പടി കുറ്റിലഞ്ഞി സ്വദേശിയായ ഓലിക്കൽ അനുരാ മത്തായി.

1995 -2002 കാലഘട്ടത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിച്ചവർക്ക് സുപരിചിതമായ വ്യക്തികൂടിയാണ് അനുരാ മത്തായി. കെ എസ് യുവിന്റെ ബാനറിൽ രണ്ട് തവണ കോളേജ് യൂണിയൻ ചെയർമാൻ ആയി ചരിത്രം രചിച്ച കോമേഴ്‌സ് വിദ്യാർത്ഥി കൂടിയായിരുന്നു അനുരാ. കോളേജ് N C C യിൽ സീനിയർ അണ്ടർ ഓഫീസർ കൂടിയായിരുന്നു അനുരാ. എം.കോം പഠനശേഷവും കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുമ്പോൾ ആണ് 2004 യിൽ പ്രവാസിയായി ദുബായിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുടുംബസമ്മേതം ദുബായിൽ താമസിക്കുമ്പോളും സിനിമാ , കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ സജീവ സാനിധ്യം കൂടിയാണ് ഇദ്ദേഹം.

ദുബായ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പുകളിലൊന്നായ ജബൽ അലി ലേബർ ക്യാമ്പ് സന്ദർശിച്ച രാഹുല്‍ അവിടെ ഏഴായിരത്തോളം തൊഴിലാളികളുടെ ഹൃദയം കവര്‍ന്നാണ് മടങ്ങിയത്. ജബൽ അലി ലേബർ ക്യാമ്പിൽ തൊഴിലാളികൾ ഊഷ്മള സ്വീകരണമാണ് യുവ നേതാവിനായി ഒരുക്കിയത്. ലേബർ ക്യാമ്പ് സന്ദർശനത്തിന്റെ ഒരുക്കങ്ങളുടെ ചുമതലക്കാരൻ കോതമംഗലം നിവാസിയായിരുന്നു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം കൂടിയാണ്. രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനവുമായി ബന്ധപ്പെട്ട കോർ കമ്മറ്റിയുടെ മെമ്പർ കൂടിയായിരുന്നു ഈ കുറ്റിലഞ്ഞിക്കാരൻ. ലേബർ ക്യാമ്പിൽ വെച്ചു ” ഞാൻ നിങ്ങളെ കാണാൻ എത്തിയത് നിങ്ങൾ പറയുന്നത് കേൾക്കാനാണ് ” എന്ന രാഹുലിന്റെ വാക്കുകൾ ലോകം ആവേശത്തോടെയാണ് ഏറ്റെടുത്തത്.

യു.എ.ഇ യിലെ കോണ്‍ഗ്രസ് അനുഭാവികളെ കൂടാതെ കെ.എം.സി.സിയെപ്പോലുള്ള ശക്തമായ പ്രവാസി സംഘടനകളെ കൂടെ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും , മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെയും സംഘാടക മികവും , സാന്നിധ്യം കൂടിയായതോടെ രാഹുൽ ഗാന്ധിയുടെ സന്ദർശനം ചരിത്ര സംഭവമായി മാറുകയായിരുന്നു. അതിൽ ഒരു കോതമംഗലം നിവാസിയുടെ നിറസാനിധ്യവും ഉണ്ടായിരുന്നു എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന കാര്യം കൂടിയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...