പല്ലാരിമംഗലം വൊക്കഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

പല്ലാരിമംഗലം : പഠനോത്സവത്തിന്റെ ഉന്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തുവും, ശാസ്ത്ര പരീക്ഷണങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്അംഗം കെ.റ്റി.അബ്രഹാമും, കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസും നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് കെ.എം.കരീം അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ ഷമീനഅലിയാർ, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങളായ പി.എം.കബീർ, ഷിജീബ്സൂപ്പി, പി.എം.സിറാജ്, ടി.എം.നൂറുദ്ധീൻ, ഹെഡ്മിസ്ട്രസ് സി.വിലാസിനി, സീനിയർ അസിസ്റ്റന്റ് മനോശാന്തി എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...