എ.പി.വർക്കി അനുസ്മരണം സംഘടിപ്പിച്ചു.

പല്ലാരിമംഗലം : സി.പി.ഐ.എം മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ.പി.വർക്കിയുടെ പതിനേഴാം ചരമദിനമായ ഫെബ്രുവരി ഏഴിന് സി.പി.ഐ.എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയിലെ ബ്രാഞ്ചുകളിൽ പതാക ഉയർത്തി അനുസ്മരണം സംഘടിപ്പിച്ചു. പുലിക്കുന്നേപ്പടി ബ്രാഞ്ചിൽ ലോക്കൽ സെക്രട്ടറി എം.എം.ബക്കറും, അടിവാട് ബ്രാഞ്ചിൽ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസും പതാക ഉയർത്തി. വിവിധ ബ്രാഞ്ചുകളിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും, ബ്രാഞ്ച് സെക്രട്ടറിമാരും പതാക ഉയർത്തി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...