“നിർദ്ദനക്കൊരു കൈതാങ്ങ് ” നെല്ലിമറ്റം വടംവലി മത്സരത്തിൽ യുവ അടിമാലി ജേതാക്കൾ

കവളങ്ങാട് : “നിർദ്ദനക്കൊരു കൈതാങ്ങ് ” നെല്ലിമറ്റം പൗരസമിതി ടൗണിൽ നടത്തിയ വടംവലി മത്സരം കാണികൾക്ക് ആവേശക്കാഴ്ചയായി മാറി . മത്സരത്തിന്റെ ഉദ്ഘാടനം സി.പി.എം.ലോക്കൽ സെക്രട്ടറി ഷിബു പടപ റമ്പത്ത് നിർവ്വഹിച്ചു. കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ വർഗ്ഗീസ് കൊന്നനാൽ അദ്ധ്യക്ഷനായി. ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി , സി.പി.ഐ. ലോക്കൽ സെക്രട്ടറി നൗഷാദ് ടി.എച്ച്, ബി.ജെ.പി.പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.കെ.സുബാഷ് ,എൻ.എം.മക്കാർ, കെ.കെ.ലവൻ, അനസ് ,എൻ.എം.അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു.

വടം വലി മത്സരം..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜನವರಿ 3, 2019

എം.എൽ.എ.ആന്റണി ജോൺ, ഊന്നുകൽ സബ് ഇസ്പെക്ടർ നിയാസ് എന്നിവർ വടംവലി സ്ഥലം സന്ദർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...