ടെറസിൽ നിന്നും വീണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി മരിച്ചു.

കോതമംഗലം : ഹോസ്റ്റലിന്റെ മുകളിലിൽ നിന്നും  കാൽ തെന്നി വീണ് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. കോട്ടയം ഏറ്റുമാനൂർ ചോരേത്ത് തങ്കച്ചന്‍റെ മകൻ ഡെൽവിൻ കുര്യാക്കോസ് (21) ആണ് മരിച്ചത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളജിൽ മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയായാണ്. ഇന്നലെ ഞായറാഴ്ച്ച വൈകിട്ട് കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിന്‍റെ മുകളിൽ നിന്നും കാൽ തെന്നി വീഴുകയായിരുന്നു. കൂട്ടുകാരുമൊത്തു സംസാരിച്ചു കൊണ്ടിരിക്കെയാണ് ടെറസിൽ നിന്നും ഡെൽവിൻ വീണത്. ഉടൻ ആലുവ രാജഗിരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3.30ന് ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയിൽ.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...