കൊയ്ത്ത് ഉത്സവത്തോടെ കർഷക സംഘം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി.

മൂവാറ്റുപുഴ: കൊയ്ത്ത് ഉത്സവത്തോടെ കർഷക സംഘം മുളവൂർ വില്ലേജിലെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മുളവൂർ പാടശേഖരത്ത് നടന്ന കൊയ്ത്ത് ഉത്സവം വാർഡ് മെമ്പർ എ.ജി.മനോജ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം 2019ലെ മെബർ ഷിപ്പ് വിതരണത്തിന്റെ ഉത്ഘാടനം സി.പി.എം.ലോക്കൽ സെക്രട്ടറി വി.എസ്.മുരളി മുതിർന്ന കർഷക തൊഴിലാളി കാർത്ത്യായനി ചേച്ചിക്ക് നൽകി ഉദ്ഘാടനം ചെയ്തു.കൊയ്ത്ത് ഉത്സവത്തോടനുബന്ധിച്ച് മുതിർന്ന കർഷകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബൈജു ശിവൻ, സി.സി. ഉണ്ണിക്യഷ്ണൻ, ഷീല രവി,ഷാജി ഇക്കരക്കുടിയിൽ എന്നിവർ സംബന്ധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...