മൂവാറ്റുപുഴ കടാതിയിൽ വാഹന അപകടം ; ആംബുലൻസും രണ്ട് കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു.

മുവാറ്റുപുഴ : കടാതിയിൽ ആംബുലൻസും രണ്ട് കാറുകളും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം സംഭവിച്ചത് . കോ​ല​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​നു പി​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ പി​ന്നി​ലെ ച​ക്രം ഊ​രി​ത്തെ​റി​ച്ചു. പി​ന്നാ​ലെ എ​ത്തി​യ മ​റ്റൊ​രു കാ​റും സ്കൂ​ട്ട​റും ആം​ബു​ല​ൻ​സി​ൽ ഇ​ടി​ച്ചു. കൂട്ടിയിടിച്ച കാറുകളിൽ ഒന്ന് തലകീഴായി മറിഞ്ഞെങ്കിലും, ഗുരുതരമായ പരിക്കുകകൾ കൂടാതെ രക്ഷപ്പെട്ടു. അപകടത്തിൽപെട്ടവരെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ വണ്ണപ്പുറം ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ ആണ് അപകടത്തിൽ ഉൾപ്പെട്ട ആംബുലൻസ് . ആം​ബു​ല​ൻ​സ് യാ​ത്ര​ക്കാ​രാ​യ ക​ട​വൂ​ർ മ​ണി​മ​ല​കു​ന്നേ​ൽ ജോ​ർ​ജ് (55), പെ​രി​ങ്ങ​ഴ തേ​വ​ല​ത്തി​ൽ ഗോ​പി (69), സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ മീ​ങ്കു​ന്നം കി​ഴ​ക്ക​ൻ പു​തു​പ്പ​ള്ളി ജോ​യ​ൽ ജോ​ബി (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മൂവാറ്റുപുഴ കടാതിയിൽ ആംബുലൻസ് അപകടത്തിൽ പെട്ടു..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಫೆಬ್ರವರಿ 10, 2019

Be the first to comment

Leave a Reply

Your email address will not be published.


*


Loading...