യാത്രക്കാർക്ക് അനുഗ്രഹമായി ആലപ്പുഴ സർവീസ് പുനഃരാരംഭിച്ചു.

  • അഭിജിത് റെജി കോതമംഗലം

കോതമംഗലം : നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കോതമംഗലം വഴിയുള്ള ആലപ്പുഴ കെ എസ് ആർ ടി സി ബസ് സർവീസ് പുനഃരാരംഭിച്ചു. ജീവനക്കാരുടെ ദൗർലഭ്യവും , സാങ്കേതിക കാരണങ്ങൾ മൂലവും മുടങ്ങിയ സർവീസ് ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആലപ്പുഴയിൽ നിന്നും ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കുന്ന ബസ് വൈകിട്ട്  5.40 യോടുകൂടി കോതമംഗലത്തു നിന്നും മൂന്നാറിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് തുടങ്ങിയിരിക്കുന്നത്.

രാവിലെ 6.20 ന്  മൂന്നാറിൽ പുറപ്പെടുകയും , 9.15 യോടുകൂടി കോതമംഗലം എത്തി ആലപ്പുഴയിലേക്ക് യാത്ര തുടരുകയും ചെയ്യും. പിറവം , വൈക്കം യാത്രക്കാർക്ക് വലിയൊരു അനുഗ്രഹമായിരിക്കുകയാണ് പുനരാംഭിച്ച ബസ് സർവീസ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...