‘ഒടിയന്’ വന്‍ വരവേല്‍പ്പ് നൽകി ആരാധകര്‍; കോതമംഗലത്ത് മാത്രം ഇന്ന് 15 പ്രദര്‍ശനങ്ങള്‍

അനീഷ് കെ.ബി കോട്ടപ്പടി

കോതമംഗലം : മോഹന്‍ലാലിന്‍റെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ഒടിയന്‍ ഇന്ന് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കി. മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായ ഒടിയന്‍ ഇന്ന് വെള്ളിയാഴ്ച്ച റിലീസ് പ്രഖ്യാപിച്ചിരിക്കുമ്പോൾ ആണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സിനിമ റിലീസിംഗിനായി സാറ്റ്​ലൈറ്റിൽ ചിത്രം അപ്പ് ചെയ്യുകയും ചെയ്തു. അവസാന നിമിഷം റിലീസ് മാറ്റിവച്ചാൽ അതുണ്ടാക്കുന്ന നഷ്ടം വളരെ ഭീമമായിരിക്കും. കേരളത്തിൽ റിലീസ് ചെയ്യാതെ മറ്റ് രാജ്യങ്ങളിൽ റിലീസ് ചെയ്താൽ വ്യാജനടക്കം പ്രചരിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരത്തിലൊരു പ്രതിസന്ധി ഘട്ടത്തിലാണ് തീരുമാനിച്ച ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

മോഹന്‍ലാല്‍ ആരാധകരെയും മറ്റ് സിനിമാപ്രേമികളെയും സംബന്ധിച്ച് മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ദിവസമാണ് ഇന്ന് ആഗതമായിരിക്കുന്നത്. ഒരാഴ്ച്ചയായി കോതമംഗലത്തെ മോഹൻലാൽ ആരാധകർ ഒടിയനെ വരവേൽക്കുവാനുള്ള പണിപ്പുരയിലായിരുന്നു. ഇന്നലെ രാത്രി മാത്രം നിരവധി ആരാധർ ആണ് അവസാന മിനുക്ക്‌ പണികൾക്കായി തീയേറ്റർ കോംപ്ലക്സിൽ എത്തിയത്.

ഇന്ന് ലോകം മുഴുവനുമായി 3500 ഷോകളാണ് ഉള്ളത്. കോതമംഗലത്തു മാത്രം 15 ഷോകളാണ് ഉള്ളത്. രാവിലെ 6.45 ന് ആൻ സിനിമാസിൽ ഫാൻസ്‌ ഷോ ആരംഭിക്കുന്നതോടു കൂടിയാണ് ഒടിയന്റെ പ്രദർശനം ആരംഭിക്കുന്നത്. തുടർന്ന് ജവഹറിലും , ഇ.വി .എംലും ഏഴുമണിക്ക് ഫാൻസ്‌ ഷോ. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്.

പ്രതിസന്ധികളെ അതിജീവിച്ചു "ഒടിയൻ" കോതമംഗലത്തിന്റെ മണ്ണിൽ..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಡಿಸೆಂಬರ್ 13, 2018

അതിനുശേഷം പതിവ് പോലെ മൂന്ന് തീയേറ്ററിലും റെഗുലർ ഷോയുമാണ് ഉള്ളത്, അങ്ങനെ 15 പ്രദർശനങ്ങൾ . ഒരു മലയാളചിത്രത്തിന് കോതമംഗലത്ത് ഇത്രയധികം ഇനിഷ്യല്‍ പ്രദര്‍ശനങ്ങള്‍ ആദ്യമായാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...