മേക്കടമ്പ് – മഴുവന്നൂര്‍ റോഡ് നവീകരണത്തിന് ഒമ്പത് കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ്-മഴുവന്നൂര്‍ റോഡിന്റെ നവീകരണത്തിന് നബാര്‍ഡില്‍ നിന്നും ഒമ്പത് കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ഏഴര കിലോമീറ്റര്‍ വരുന്ന റോഡ് ബിഎം, ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. വാളകം ഗ്രാമപഞ്ചായത്തിനെയും മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ മേക്കടമ്പ്- മഴുവന്നൂര്‍ റോഡ് വാളകം പഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല്, അഞ്ച് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന റോഡാണിത്. നിരവധി ആരാധനാലയങ്ങളും, സ്‌കൂളുകളും അടക്കം സ്ഥിതിചെയ്യുന്ന റോഡ് ബി.എം, ബിസി നിലവാരത്തില്‍ ടാര്‍ ചെയ്യുണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...