തമിഴ് സിനിമക്ക് മാസ്സ് വരവേൽപ്പ് ഒരുക്കി കോതമംഗലം മമ്മൂട്ടി ഫാൻസ്‌.

കോതമംഗലം : ഒരു ക്ലാസ് സിനിമക്ക് മാസ്സ് വരവേൽപ്പ് ഒരുക്കി കോതമംഗലം മമ്മൂട്ടി ഫാൻസ്‌. ദേശിയ അവാർഡ് ജേതാവ് റാമിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രം പേരൻപ്നാണ് കോതമംഗലം ജി സിനിമാസിൽ പ്രത്യേക പ്രദർശനം ഒരുക്കുന്നത്.
ഫെബ്രുവരി 1 ന് രാവിലെ 9 30 ന് ആണ് ഫാൻസ്‌ ഷോ. ഇത്‌ ആദ്യമായിട്ടാണ് ഒരു ക്ലാസ് സിനിമക്ക് അതും ഒരു തമിഴ് ചിത്രത്തിന് ഇത്തരമൊരു ഫാൻസ്‌ ഷോ ഒരുങ്ങുന്നത്. കേരളത്തിലും തമിഴ് നാട്ടിലുമടക്കം 40ഓളം ഫാൻസ്‌ ഷോകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്.കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഐ.എഫ്.എഫ്.ഐ ല്‍ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് തന്നെ പ്രേക്ഷകരുടെ വന്‍ പ്രതികരണം ലഭിച്ചിരുന്നു. കൂടാതെ തിരക്ക് കാരണം അധിക പ്രദര്‍ശനം അനുവദിച്ച ഏക ഇന്ത്യന്‍ ചിത്രവും പേരന്പ് ആയിരുന്നു. മമ്മൂട്ടിയുടെ അഭിനയ മികവിനെ പുകഴ്ത്തി സിനിമ ലോകത്തെ തന്നെ നിരവധി പേര് രംഗത്ത് വന്നിരുന്നു .

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്. ഇത്രയധികം പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് നീണ്ടു പോകുന്നതില്‍ പ്രേക്ഷര്‍ ഒന്നടങ്കം നിരാശയില്‍ ആയിരുന്നു. എന്നാല്‍ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ചിത്രം ഫെബ്രുവരി 1 ന് വേൾഡ് വൈഡ് റിലീസായി എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...