സബ് സ്റ്റേഷൻ ചെറുവട്ടൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം: ജോയ്സ് ജോർജ് എം പി നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിനേയും, കോതമംഗലം മുൻസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സബ് സ്റ്റേഷൻ ചെറുവട്ടൂർ റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ബഹു. ഇടുക്കി എം പി ജോയ്സ് ജോർജ് നിർവ്വഹിച്ചു. ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. സബ് സ്റ്റേഷൻ മുതൽ എം എം കവല വരെ ഏകദേശം 5 കിലോമീറ്ററോളം ദൂരം ബി എം ബി സി നിലവാരത്തിൽ ആണ് നവീകരിക്കുന്നത്. 3.5 കോടി രൂപയുടെ പ്രവർത്തിയാണ് ഇവിടെ നടക്കുന്നത്.

ആവശ്യമുള്ള സ്ഥലത്തെല്ലാം ഡ്രൈനേജുകൾ നിർമ്മിച്ചും, താഴ്ന്ന് കിടക്കുന്ന ഭാഗങ്ങൾ ഉയർത്തുകയും സംരക്ഷണഭിത്തി നിർമ്മിക്കുകയും, അപകട വളവുകൾ നിവർത്തുകയും ചെയ്യും.വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ടൈൽ വിരിച്ചും ആവശ്യമുള്ളിടത്തെല്ലാം സൈൻ ബോർഡുകൾ സ്ഥാപിച്ചുമാണ് റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രഞ്‌ജിനി രവി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ വിനയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,വാർഡ് മെമ്പർ മൃദുല ജനാർദ്ദനൻ,മുനിസിപ്പൽ കൗൺസിലർ സിജു തോമസ്‌,സിദ്ധിഖുൽ അക്ബർ, പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...