കോതമംഗലത്തെ കായിക തലസ്ഥാനമാക്കാൻ മുന്നിൽ നിന്ന ദ്രോണാചാര്യന് ശിഷ്യന്മാരുടെ ആദരം.

  • ഫാരിസ് എം.ബി

കോതമംഗലം : 1984-85 കാലഘട്ടത്തിൽ കരിമാലൂരിൽ നിന്നും തുടങ്ങിയ കായിക പരിശീലനം . പിന്നീട് 1999 ൽ മാർ ബേസിലിന്റെ മണിമുറ്റത്തു നിന്ന് തുടങ്ങിയ നീണ്ട 19 കൊല്ലത്തെ ജൈത്രമായ കായിക കളരിക്ക് വിരാമമാകുന്നു. കേരളത്തിനും ഇന്ത്യക്കും അഭിമാനമാവും വിധം തന്റെ ശിഷ്യണത്തിൽ ഉയർതിയെടുത്ത 100 കണക്കിന് കായിക താരങ്ങൾ കാത്തിരുന്ന ദിവസം, അടവ് പഠിപ്പിച്ച ആശാനേ രാജകീയ യാത്രയയപ്പ് നൽകി സന്തോഷിപ്പിക്കാനും അവർ മറന്നില്ല. ഫുട്ബോൾ എന്ന് വികാരം നെഞ്ചിൽ തറച്ചപോലെ കോതമംഗലത്തെക്ക് കടന്നു വന്ന ഒരു പ്രതിഭാസത്തിന് ഇത് തന്റെ മാർ ബേസിൽ കരിയറിലെ അവസാന വര്ഷം. വെട്ടി പിടിച്ചതും , നേടിയെടുത്തതുമെല്ലാം ഇപ്പോഴും തിളങ്ങി നിക്കുന്നുണ്ട് പലവിധത്തിൽ, പലയിടത്തും, തന്റെ ശിഷ്യണത്തിൽ നിന്നും പുതിയൊരു ജീവിതം ലഭിച്ചവരും ഉണ്ട് . വിലമതിക്കാനാവാത്ത കുറെ താരങ്ങളെയും , പ്രതിഭകളെയും എല്ലാം നൽകി അദ്ദേഹം ഔദ്യോഗിക ജീവിതത്തിലെ പരിശീലനത്തിലും നിന്നും വിരമിക്കുകയാണ്. ഇനിയും തന്റെ ജീവിതത്തിൽ തിളങ്ങി നിൽക്കാൻ സാധിക്കുന്ന ഒരു പറ്റം കായിക താരങ്ങളെ വളർത്തിയെടുക്കാൻ ജിമ്മി സാറിന് കഴിയട്ടെ എന്നാശംസിക്കുകയാണ് കായിക കോതമംഗലം.ഗുരു വന്ദന ചടങ്ങിൽ അദ്ദേഹത്തിന്റെ കായികശിക്ഷണത്തിൽ മെഡലുകൾ വാരിക്കൂട്ടിയവരും രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയവരുമെല്ലാം ഗുരുവന്ദനത്തിന് എത്തിയത് ചടങ്ങിന് മാറ്റുകൂട്ടി. മുൻ ദേശീയ-അന്തർദേശീയ ഫുട്‌ബോൾ താരം എം.എം. ജേക്കബായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സ്കൂൾ മാനേജർ പി.വി. പൗലോസ് അധ്യക്ഷനായി. ഇന്ത്യൻ അത്‌ലറ്റിക്ക് ടീം പരിശീലകരായ സി.പി. ഔസേഫ്, സി.പി. പോൾ, എം.എ. ജോർജ്, കേരള അത്‌ലറ്റിക്ക് അസോസിയേഷൻ സെക്രട്ടറി പ്രൊഫ. പി.ഐ. ബാബു, എം.എ. കോളേജ് കായിക വിഭാഗം മേധാവി ഡോ. മാത്യു ജേക്കബ്, പി.എ. സലിംകുട്ടി, ഷൈബി കെ. എബ്രാഹം, പി.പി. എൽസി, ജോർജ് മാത്യു, സാജു പോൾ, രാജു പോൾ, ഷിബി മാത്യു, ഹാരി ബെന്നി, ജിബി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.

1 Comment

  1. പേരു പരാമർശിച്ചിട്ടില്ല
    വളരെ മോശമായി പോയി
    പങ്കെടുത്തവരുടെ പേരു മാത്രം

Leave a Reply

Your email address will not be published.


*


Loading...