“പൗരാവകാശവും, സ്ത്രീ പ്രശ്നവും ഹിന്ദി സാഹിത്യത്തിൽ ” ; ദേശീയ സെമിനാർ

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ഹിന്ദി വിഭാഗവും, യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷനും സംയുക്തമായി “പൗരാവകാശവും, സ്ത്രീ പ്രശ്നവും ഹിന്ദി സാഹിത്യത്തിൽ “എന്ന വിഷയത്തിൽ ഇന്നും നാളെയുമായി (ഫെബ്രുവരി 10,11) നടത്തപെടുന്ന ദേശീയ സെമിനാർ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. ആശിഷ് ത്രിപാഠി ഉത്‌ഘാടനം ചെയിതു മുഖ്യ പ്രഭാഷണം നടത്തി. എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് ആധ്യാഷം വഹിച്ച ചടങ്ങിൽ, ഹിന്ദി വിഭാഗം മേധാവി ഡോ. മിനി വര്ഗീസ് സ്വാഗതവും ഡോ. ജിനു ജോൺ കൃതജ്ഞതയും അർപ്പിച്ചു.

മുംബൈ യൂണിവേഴ്സിറ്റി അധ്യാപിക ഡോ. ജയശ്രി സിംഗ്, ജയ്‌പൂർ ഗവ. കോളേജ് അധ്യാപിക ഡോ. ജ്യോതികുമാരി,തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജ് അസി. പ്രൊഫ. ഡോ. ബി. വിജയകുമാർ, വടക്കാഞ്ചേരി എസ്. വി. എൻ. എസ്. എസ്. കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ. പി. ഗീത, എസ്. എസ്. വി. കോളേജ് ഐരാപുരം ഹിന്ദി വിഭാഗം മേധാവി ഡോ. പൂർണ്ണിമ ആർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...