കോതമംഗലം സ്വദേശിയുടെ ആത്മഹത്യ; ഭാര്യയുടെ പരാതിയിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു.

കോതമംഗലം : മീ ടു ആരോപണം നേരിട്ട മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ കേസിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു. ജാൻപാക്റ്റ് അസിസ്റ്റൻറ് വൈസ് പ്രസിഡന്‍റ് സ്വരൂപ് രാജ് (35) ജീവനൊടുക്കിയ കേസിലാണ് നടപടി. കോതമംഗലം കറുകടം സ്വദേശി സ്വരൂപിനെ കഴിഞ്ഞ ദിവസം നോയിഡയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. തൊട്ടു പിന്നാലെ കമ്പനി സ്വരൂപിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനെതിരെയുണ്ടായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സ്വരൂപിന്‍റെ ഭാര്യ കൃതി പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതി കണക്കിലെടുത്താണ് മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് കേസെടുത്തത്.

ഭാര്യക്ക് കത്ത് എഴുതി വെച്ചിട്ടാണ് സ്വരൂപ് ജീവനൊടുക്കിയത്, സ്വരൂപിന്റെ കത്ത് ഇങ്ങനെ;

“ഹായ് കൃതി, ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു നീ അറിയണം. രണ്ടു വനിതാ സഹപ്രവർത്തരാണ് എന്റെ പേരിൽ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ, നീയെന്നെ വിശ്വസിക്കണം. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ലോകം അത് മനസ്സിലാക്കുമെന്ന് എനിക്ക് അറിയാം. നീയും നമ്മുടെ കുടുംബവും എന്നെ വിശ്വസിച്ചേ മതിയാകൂ. അവരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. കമ്പനിയിലെ എല്ലാവരും ഇതറിഞ്ഞു കഴിഞ്ഞു. ഇനിയെനിക്ക് അവരുടെ മുഖത്തു നോക്കാനുള്ള ധൈര്യമില്ല.

നീ ധൈര്യമായി ഇരിക്കണം. നിന്റെ ഭര്‍‌ത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല. ആ ഉറച്ച വിശ്വാസത്തിൽ അഭിമാനത്തോടെ തലയുയര്‍ത്തി തന്നെ ജീവിക്കണം. ഇനി എന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടാലും എല്ലാവരും എന്നെ സംശയദൃഷ്ടിയോടെ മാത്രമേ നോക്കുകയുള്ളൂ. അതുകൊണ്ട് ഞാൻ പോവുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...