കോതമംഗലം ഡിപ്പോയിയിലെ മുടങ്ങിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കും:ബഹു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മുടങ്ങിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതു മൂലം കണ്ടക്ടർമാരുടെ അപര്യാപ്ത മൂലം കോതമംഗലം ഡിപ്പോയിൽ നിന്നും വിവിധ സർവ്വീസുകൾ മുടങ്ങിപ്പോയിട്ടുണ്ടെന്നും ഇതുമൂലം ആദിവാസി ഗ്രാമീണ മേഖലയിലടക്കം ബസ് സർവ്വീസുകൾ റദ്ദ് ചെയ്തതു മൂലം യാത്രക്കാർക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു. മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം ഡിപ്പോയിൽ നിന്നും 55 എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും, ഇതു മൂലം ആദിവാസി ഗ്രാമീണ മേഖലകളിലടക്കം ബസ് സർവ്വീസുകൾ റദ്ദ് ചെയ്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങൾക്കും കോർപ്പറേഷനും ഗുണകരമാകുന്ന രീതിയിൽ കൂടുതൽ ട്രിപ്പുകളും സർവ്വീസുകളും പുനക്രമീകരിച്ച് സർവീസുകൾ നടത്തുമെന്നും ബഹു. മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

 

യാത്രക്കാർക്ക് അനുഗ്രഹമായി ആലപ്പുഴ സർവീസ് പുനഃരാരംഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...