ജീവിത ശൈലി രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധന ക്യാമ്പും നടത്തി.

കോതമംഗലം : അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്സ് കേരള കോതമംഗലം യൂണിറ്റും, വ്യാപാരി വ്യവസായി ഏകോപന സമിതി കീരമ്പാറ യൂണിറ്റും, സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി ജീവിതശൈലി രോഗനിർണ്ണയവും സൗജന്യ രക്ത പരിശോധനയും നടത്തി. കീരമ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി അങ്കണത്തിൽ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസിമോൾ ജോസ് നിർവ്വഹിച്ചു. വർക്ക്ഷോപ്പ് അസ്സോസിയേഷൻ യൂണിറ്റ് പ്രസി.വി.പിഎൽദോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസി.. ജോർജ് എടപ്പാറ, വികാരി ഫാദർ ജോർജ് പുല്ലൻ, പഞ്ചായത്ത് അംഗങ്ങളായ എം.സി അയ്യപ്പൻ, വി.കെ വർഗീസ്, മർച്ചന്റ് അസ്സോസിയേഷൻ സെക്രട്ടറി ജോസ് എം വർഗീസ്, സിസ്റ്റർ അൻജു എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...