1.33 കോടി മുടക്കി നിർമ്മാണം പൂർത്തികരിച്ച തേങ്കോട്-ഉപ്പുകുഴി റോഡ് നാടിനു സമർപ്പിച്ചു.

ഊന്നുകൽ: പ്രധാനമന്ത്രി ഗ്രാമ് സഡക് യോജന പദ്ധതിയിൽ പെടുത്തി ഇടുക്കി എം.പി. ജോയ്സ് ജോർജ്ജ് അനുവദിച്ച 1.33 കോടി രൂപ ചിലവഴിച്ച് പണി പൂർത്തികരിച്ച കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകല്ലിനടുത്ത് തേങ്കോട് മുതൽ ഉപ്പു കുഴി വരെയുള്ള വളരെ ശോചനീയമായിരുന്ന വഴി വീതി കൂട്ടി സംരഷണ ഭിത്തികളും കലുങ്കുകളും തീർത്ത് വളരെ മനോഹരമായി ടാറിംഗ് ഉൾപ്പെടെ പണി പൂർത്തികരിച്ച റോഡിന്റെ ഉദ്ഘാടനം ചെയ്ത് ജോയ്സ് ജോർജ് MP തേങ്കോട് കവലയിൽ വച്ച് നടന്ന ചടങ്ങിൽ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ.അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ,ഭൂതത്താൻകെട്ട് ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം കെ.എം. പരീത്,സി.പി.എം.കവള നാട്ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ലോക്കൽ സെക്രട്ടറി ഷിബു പടപറമ്പത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ആർ.പൗലോസ്, വാർഡ് മെമ്പർ ലിസി. ജോയി, ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി ,സി.പി.ഐ. ലോക്കൽ സെക്രട്ടറി നൗഷാദ് റ്റി.എച്ച്,മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യു.കെ.കാസിം, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി.മുഹമ്മദ്, ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്.പൗലോസ്, പി.എസ്.എ.കബീർ, സജീവ് അമ്പലത്തിങ്കൽ, ഷംസ് മുളംമ്പേൽ, ബാബു പോൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ റാണി സി.എൽ.റിപ്പോർട്ട് അവതരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...