കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ദിവസം തന്നെ വിമാനം പറത്തുവാനുള്ള ഭാഗ്യം ലഭിച്ച നാട്ടുകാരൻ

കണ്ണൂർ : കേരളത്തിന്റെ വികസന പ്രതീക്ഷ വാനോളമുയര്‍ത്തി കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് ഇന്ന് ഞായറാഴ്ച തുടക്കം. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ സ​ർ​വീ​സ്  ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ്  186 പേ​രുമായി പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് പതാക വീശുന്നതോടെ അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്ര തുടങ്ങും. 12.20 ന് ബെംഗളൂരുവില്‍നിന്നുള്ള ഗോ എയര്‍ വിമാനമെത്തും. ആ വിമാനത്തിന്റെ നായകനാണ് അശ്വിൻ എന്ന കണ്ണൂരുകാരൻ. സ്വന്തം നാട്ടില്‍ നിന്നും പറന്നുയരുന്ന വിമാനത്തിന്റെ പൈലറ്റ് ആകുവാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ഈ നാട്ടുകാരൻ .

വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ സ്വദേശിയായ അശ്വിന്‍ നമ്പ്യാരാകും ഫസ്റ്റ് ഫ്ലൈറ്റ് ഓഫീസര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടുവര്‍ഷം മുമ്പ് ആദ്യമിറങ്ങിയ ഡോണിയര്‍ വിമാനം പറത്തിയ കണ്ണൂര്‍ സ്വദേശി എയര്‍ മാര്‍ഷല്‍ രഘു നമ്പ്യാരുടെ മകനാണ് അശ്വിന്‍.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...