ഫുട്ബോൾ ഇതിഹാസം തങ്ങളെ പകർത്തുവാൻ എത്തിയതിന്റെ സന്തോഷത്തിൽ തട്ടേക്കാട്ടെ പക്ഷികൾ

  • റെജീവ് തട്ടേക്കാട്

കോതമംഗലം : എതിരാളിയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്ന ഒരു ഷോട്ട് പോലെയാണ് ഫോട്ടോ ഗ്രാഫിയും. അത് വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫി കൂടിയാകുമ്പോൾ കൂടുതൽ മനോഹരമാകുകയും ചെയ്യും. നീണ്ട നാളുകളുടെ കാത്തിരിപ്പിന് വിരാമമായി അപ്രതീക്ഷിതമായി ലഭിക്കുന്ന ചില നിമിഷങ്ങൾ ആണ് ഫോട്ടോ ഗ്രാഫിയിൽ പ്രധാനം. എന്നാൽ ഫുട്ബോളിൽ അതികഠിനമായ കായിക അദ്ധ്യാനവും, വർഷങ്ങൾ നീണ്ട പരിശീലനവും ആവശ്യമാണ്. ഫുട്ബോളിനെയും ഫോട്ടോഗ്രഫിയെയും തീഷ്ണമായി പ്രണയിക്കുന്ന സി കെ വിനീത് എന്ന കേരളത്തിന്റെ മുത്തിനെയാണ് കഴിഞ്ഞ ദിവസം തട്ടേക്കാടിന്റെ ഊഷ്മളതയിൽ കണ്ടു മുട്ടിയത്. രണ്ടാം തവണയാണ് ഇ കെ വിനീത് തട്ടേക്കാടിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിക്കായി എത്തുന്നത്. സി ക്ക് ഒപ്പം എൻ എൻ നസ്സീർ എന്ന പ്രശസ്തനായ വനം വന്യജീവി ഫോട്ടോ ഗ്രാഫറും , മാതൃഭൂമിയിലെ റിപ്പോർട്ടറും , ദ്രുവ രാജ്, റോബി ദാസ് തുടങ്ങിയവരും നമ്മുടെ പക്ഷി സങ്കേതത്തിൽ എത്തിയിരുന്നു.

ഫോട്ടോഗ്രഫുകള്‍ പലപ്പോളും വാക്കുകളേക്കാള്‍ വാചാലമാണ്. ഒരു നല്ല സ്‌നാപ്പിനായി ദിവസങ്ങള്‍ തപസ്സിരുന്നാണ് പലപ്പോളും തട്ടേക്കാടിന്റെ അരുമകളെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടേതാക്കി മാറ്റുന്നത്. വിനീതും സംഘവും മണിക്കൂറുകൾ മാത്രമാണ് ചെലവഴിച്ചതെങ്കിലും നിരവധി തദ്ദേശീയരും വിദേശികളുമായ കിളികളെ ക്യാമറയിൽ പകർത്തുവാൻ സാധിച്ചു. കാലുകൊണ്ട് മാന്ത്രിക പ്രതിഭാസങ്ങൾ കാണിക്കുന്ന സി കെയുടെ വരവിൽ കിളികൾ പോലും തങ്ങളുടെ മേനിയഴക് പ്രദര്ശിപ്പിക്കുവാൻ മത്സരിക്കുകയായിരുന്നു എന്ന് വേണം കരുതുവാൻ. തന്റെ ആഗ്രഹത്തിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക കിളികളെയും പകർത്തുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സി കെ തട്ടേക്കാടിനോട് താൽക്കാലികമായി വിടപറഞ്ഞത്.

മാന്ത്രിക കൈകളുമായി ഞങ്ങളെ പ്രശസ്തിയിലേക്ക് ഉയർത്തുവാൻ വീണ്ടും വരുമെന്ന വാർത്ത കേട്ട സന്തോഷത്തിലാണ് തട്ടേക്കാട്ടെ ആന റാഞ്ചിയും , മല മുഴക്കിയും , പനം കൂളനും , മഞ്ഞ കിളിയും, കാക്കത്തമ്പുരാട്ടിയും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...