About Us

കോതമംഗലത്തിന്റെ പുതിയ ലോകത്തിലക്ക് ഏവർക്കും സ്വാഗതം …

കോതമംഗലം നിവാസികളുമായി ബന്ധമുള്ള ദൈനംദിന സംഭവവികാസങ്ങളെ യാഥാര്ത്യബോധത്തോടെ നിരീക്ഷിച്ച് സുതാര്യമായി ലോകമെങ്ങുമുള്ള നാട്ടുകാരിലെത്തിക്കുക, നമ്മുടെ നാട്ടിലെ പ്രതിഭകളെ തിരിച്ചറിയുകയും അവരെ വേണ്ട രീതിയില് പ്രോത്സാഹിപ്പിക്കുകയും ചെയുക എന്ന ലക്ഷ്യത്തോടെയാണ് കോതമംഗലം വാർത്ത.കോം ആരംഭിക്കുന്നത് . ഇന്റര്നെറ്റ് യുഗം വാഗ്ദാനം നല്കുന്ന എല്ലാ നല്ല സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുകയും ഒപ്പം നമ്മുടെ നാടിന്റെ തനിമ ചോരാതെ പുതിയ ലോകത്തിലേയ്ക്ക് അനസ്യൂതം നടന്നു കയറുകയെന്നതാണ് ലക്ഷ്യം.

നിങ്ങളിലുള്ള ഏതു കഴിവിനേയും അംഗീകാരത്തിന്റെ മേലൊപ്പ് ചാര്ത്തി ലോകത്തെ അറിയിക്കാന് ഞങ്ങള് സന്നദ്ധരാണ്. നിങ്ങളുടെ സഹകരണമാണ് ഈ വെബ്സൈറ്റിന്റെ പൂര്ണ്ണതയ്ക്ക് നിദാനം. സംഗീതമായാലും ചിത്രരചനയായാലും സാഹിത്യമായാലും അതുമല്ല വിദ്യാഭ്യാസ തലത്തിലുള്ള ഉന്നത സ്ഥാനമായാലും ഞങ്ങള് നിങ്ങളുടെ കഴിവുകള് ലോകത്തോട് പറയാന് ഞങ്ങൾ തയ്യാറാണ്. നിങ്ങള് ഒരുങ്ങിയിരിക്കുക. സന്ദേശങ്ങള് കൈമാറാന് മറക്കാതിരിക്കുക. ഗ്രാമവിശുദ്ധിയുടെ എല്ലാ നന്മകളും പേറുന്ന ഒരു മാത്യകാ സമൂഹമായി വളരാന് നമുക്ക് കൂട്ടായി യത്നിക്കാം.

സമൂഹത്തിലെ ജീര്ണ്ണതകളും യുവാക്കളിലെ മദ്യ-മയക്കു മരുന്നുകളോടുള്ള അമിതാസക്തിയും അപകടകരമായ സാമൂഹ്യ പ്രശ്നങ്ങള് സ്യഷ്ടിക്കുമ്പോള്, സംസ്കാരികമായി പ്രതീകരിക്കേണ്ടത് ഒരു ജനതയുടെ ആവിശ്യമായിത്തീരുന്നു. നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ യാത്രയില് കലയും സംസ്കാരവും കൂട്ടിയിണക്കി നമുക്ക് പ്രയാണം തുടങ്ങാം .ലോകമെങ്ങുമുള്ള കോതമംഗലംകാരെ ആശയങ്ങളിലൂടേയും സാമുഹ്യ-വിദ്യാഭ്യാസ-സംസ്കാരിക സംവാദങ്ങളിലൂടേയും ഒത്തൊരുമിപ്പിക്കുക എന്ന ലക്ഷ്യം കോതമംഗലം വാർത്ത.കോം മുന്നോട്ട് വയ്ക്കുന്നു. ഈ സദുദ്ദ്യമത്തില് എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഞങ്ങള് അഭ്യര്ത്ഥിക്കുന്നു…

കോതമംഗലത്തിന്റെ നാട്ടു വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും വിനോദകരവും വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ ഫേസ്ബുക്ക് പേജ് Kothamangalam Vartha.com ലൈക് ചെയ്യുക ..നന്ദി .

 

 

Welcome to the new world of Kothamangalam …

Kothamangalam Vartha begins with a view to realizing the daily developments related to Kothamangalam inhabitants with realistic and transparent liberty to the world natives, recognizing the talents of our country and encouraging them in the right way.The purpose of the Internet is to utilize all the possibilities offered by the epoch, and to keep unharmed in the new world without having the image of our country.

We are excited to inform you about the ability of any talent in you to share the world of malpractice. Your cooperation is worth the completion of this website. Whether it’s music, painting, literature, or educational position, we’re ready to tell you about your talents. You are ready. Do not forget to forward messages. We can work together to grow into a genuine community that encompasses all goodness of the rural holiness.

As the decline in the society and the alcoholism of young people is a dangerous social problem, it is essential for a nation to be culturally emphasized. This journey, which aims to promote goodness, can begin to combine art and culture. Kothamangalam Vartha aims to bring together the Kothamangalam all over the world with ideas of combining social and educational and cultural debates. We welcome all inward support in this assignment …

kothamangalamvartha.com covers all the news from from Kothamangalam, Kavalangad, kottappady, Kuttampuzha, Nellikkuzhi, Arakkuzha, Keeramparam, Paingottoor, Varappetty, Pallarimangalam, Varapetty, Pothanicadu, Pindimana and more places of outer Kothamangalam.

kothamangalamvartha.com For our country’s news, Like kothamangalamvartha.com Facebook page for the entertainment and knowledgeable videos .. Thanks.