പായ്ക്കപ്പലിൽ ചരിത്രം തിരുത്തുവാൻ കോതമംഗലത്തെ ഒരു കുടുംബം.

കോതമംഗലം : ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന അഡ്വൈയ്ഞ്ചർ സ്പോട്ഴ്സിന്റെ പ്രധാന ഇനമായ സ്കൂബ വിങ്ങിലും S .785 കറ്റമരൻ റൈഡിലും കോതമംഗലത്ത് നിന്നും ഒരു കുടുംബത്തിലെ നാല് പേർ തിരഞ്ഞെടുക്കപ്പെട്ടു . ആൻറീ ഡിസാസ്റ്റർ ഫോഴ്സിന്റെ ചീഫ് കോർഡിനേറ്ററായ വി ജി ബിജുകുമാറും , ഭാര്യയും , രണ്ട് മക്കളുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് . കോതമംഗലം വടാട്ടുപാറ നിവാസികൾ ആണ് ഇവർ. ആർത്തിരമ്പുന്ന കടലിനുള്ളിലുള്ള അഭ്യാസ പ്രകടനങ്ങളിലൂടെ ഇവർ അഡ്വൈയ്ഞ്ചർ സ്പോട്ഴിസിലെ സെലക്ഷനിൽ ആധിപത്യം സ്ഥാപിക്കുകയാണുണ്ടായത് . ചെറായിയിൽ നിന്നും ലക്ഷദ്വീപിലേക്ക് എഞ്ചിനില്ലാത്ത കററമരൻ എന്നറിയപ്പെടുന്ന പായ്ക്കപ്പലുമായ് യാത്ര ചെയ്യുന്നതിന്റെ പരിശീലനം ഇവർ തുടങ്ങിക്കഴിഞ്ഞു . ടീമിന്റെ എല്ലാ ചിലവുകളും വഹിക്കുന്നതിനോടൊപ്പം പരിശീലനം പൂർത്തിയാക്കി , ദൗത്യം പൂർത്തിയാക്കും വരെ ഈ കുടുംബത്തിനുവേണ്ട എല്ലാ സഹായവും നൽകുമെന്ന് രാജ്യാന്തര വാട്ടർ സ്പോട്ട്ഴ്സ് ക്ലബ്ബായ ചെറായി വാട്ടർ സ്പോട്ഴ്സിന്റെ എംഡി മനോഹർ വെളിപ്പെടുത്തി. അഡ്വൈയ്ഞ്ചർ സ്പോട്ഴ്സിനായി എല്ലാവിധ സഹായവും നൽകുവാൻ തയ്യാറാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ടീമിൽ ഒമ്പതും , പതിമൂന്നും വയസുള്ള രണ്ട് കുട്ടികൾ ഉണ്ടെന്നുള്ളത് വളരെ ശ്രദ്ദേയമാമാണെന്നും, വളരെയധികം ജലസ്രോതസുകളും കടലിൽ തീരവും ഉള്ള നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള സ്പോർട്സ് ഇനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. സാഹസിക വിനോദ മേഖലയിൽ കോതമംഗലത്തിന് അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ബിജു കുമാറും കുടുംബവും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...