വൈക്കം-എറണാകുളം യാത്രയ്ക്ക് ഞായറാഴ്ച മുതൽ ‘വേഗ 120’

വൈക്കം : വൈക്കം-എറണാകുളം റൂട്ടിൽ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ’വേഗ-120’ . വൈക്കത്ത്‌ നിന്ന് കായലിലൂടെ എറണാകുളത്ത് എത്താൻ ഇനി രണ്ടു മണിക്കൂർ മതി. കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാബോട്ട് ‘വേഗ 120’ ഞായറാഴ്ച മുതൽ വേമ്പനാട്ട് കായലിൽ സർവീസ് തുടങ്ങും. വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും ഒരുപോലെ പ്രയോജനകരമാകുന്നതാണ് അതിവേഗ എ.സി. ബോട്ട് സർവീസ്.

യാത്രാസമയം

വൈക്കത്ത്‌ നിന്ന് 7.30-ന് പുറപ്പെടും. 9.30-ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30-ന് പുറപ്പെട്ട് 7.30-ന് വൈക്കത്ത് എത്തും. രാവിലെ എറണാകുളത്ത് എത്തിയശേഷം വൈകീട്ട് വരെ അവിടെ സർവീസ് നടത്തും. വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവീസിനെ ബന്ധിപ്പിച്ച് നാല് കണക്ഷൻ സർവീസുകളും ഉണ്ട്. വൈക്കത്ത്‌ നിന്ന് തവണക്കടവിലേക്കും തേവര ഫെറിയിൽ നിന്ന് കാക്കനാട്ടേക്കും വൈറ്റിലയ്ക്കും പിന്നെ പെരുമ്പളം സൗത്തിൽ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സർവീസ്.

നിരക്കും സ്റ്റോപ്പും

*എ.സി. കാമ്പിനിൽ 40, സാധാരണ കാമ്പിനിൽ 80 സീറ്റുകൾ.
*സാധാരണ കാമ്പിൻ 40 രൂപ, എ.സി. കാമ്പിൻ 80 രൂപ.
*വൈക്കം, പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി, എറണാകുളം മെയിൻ ജെട്ടി.
പ്രത്യേകതകൾ
*മണിക്കൂറിൽ 25 കിലോമീറ്റർ വേഗം
*ഇലക്ട്രിക് സ്റ്റീയറിങ്
* ഒരു മണിക്കൂർ പ്രവർത്തിക്കാൻ 35 ലിറ്റർ ഡീസൽ
* 170 എച്ച്.പി.യുടെ രണ്ട് എൻജിൻ
* അപകടസാധ്യത കുറയ്ക്കാനുള്ള സംവിധാനം
* ടി.വി., വൈഫൈ സംവിധാനങ്ങൾ
* കഫ്റ്റേരിയയും രണ്ടു ശൗചാലയങ്ങളും
* അഗ്നിശമന സംവിധാനം

വേഗ 120..

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ನವೆಂಬರ್ 8, 2018

Be the first to comment

Leave a Reply

Your email address will not be published.


*


Loading...