തൃശ്ശൂരിൽ വാഹനാപകടത്തിൽ വടാട്ടുപാറ സ്വദേശി മരിച്ചു ; ചേട്ടന്റെ പുറകെ അനുജനും യാത്രയായി

കോ​ത​മം​ഗ​ലം: ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയ ദുഃഖകരമായ അപകട വാർത്തകേട്ടാണ് വടാട്ടുപാറ നിവാസികൾ ഇന്നലെ ഉറക്കമുണർന്നത് . തൃ​ശൂ​ർ മ​ണ്ണു​ത്തി​ ദേശീയപാതയിൽ നടത്തറയിൽ ലോ​റി​യി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചു ഉണ്ടായ അപകടത്തിൽ വടാട്ടുപാറക്കാർക്ക് സംഭവിച്ചത് വലിയൊരു നഷ്ടമായിരുന്നു. വ​ടാ​ട്ടു​പാ​റ അ​രീ​ക്ക​സി​റ്റി പു​ന്ന​ക്ക​പ്പ​ട​വി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ടോ​മി​ൻ (22) ആണ് മരിച്ചത് . സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ബ​ന്ധു​വാ​യ കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി മെ​ബി​ൻ (23) പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ ദ​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്കൂ​ട്ട​റി​നു പി​റ​കി​ൽ ഇ​രു​ന്നി​രു​ന്ന ടോ​മി​ൻ റോ​ഡി​ൽ ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30 നാ​യി​രു​ന്നു അ​പ​ക​ടം, സം​ഭ​വ​സ്ഥ​ല​ത്തു​ വ​ച്ചു​ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റും സ്കൂ​ട്ട​റും സ​മീ​പ​ത്തെ പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു. കാ​റി​ലി​ടി​ച്ച ലോ​റി നി​ർ​ത്താ​തെ പോ​വുകയും ചെയ്‌തു. ടോ​മി​ന്‍റെ ജ്യേ​ഷ്ഠ​ൻ റോ​ണി മൂ​ന്നു വ​ർ​ഷം മുൻപ് കോ​ത​മം​ഗ​ലം മാ​തി​ര​പ്പി​ള്ളി​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ആ മരണത്തിന്റെ നടുക്കത്തിൽ നിന്നും കുടുംബം കരകയറുമ്പോൾ ആണ് ടോമിന്റെ അപകടമരണം സംഭവിക്കുന്നത്. ടോ​മി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. സം​സ്കാ​രം ഇ​ന്നു വെള്ളിയാഴ്ച്ച 10.30ന് ​വ​ടാ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് കാത്തലിക് പ​ള്ളി​യി​ൽ.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...