വടാട്ടുപാറ ഇക്കച്ചൻ കൂപ്പിൽ മ്ലാവിനെ ഓടിക്കുന്ന പുലിയെ കണ്ടതായി അഭ്യൂഹം

കോതമംഗലം: വടാട്ടുപാറയിൽ ജനവാസ മേഖലയ്ക്ക് സമീപമുള്ള വനത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം. വനം വകുപ്പിന്റെ ഇക്കച്ചൻ കൂപ്പിൽ (71 പ്ലാന്റേഷൻ) മൂന്ന്‌ ദിവസം മുമ്പ് വിറക് ശേഖരിക്കാൻ പോയ പ്രദേശവാസിയായ സ്ത്രീയാണ് പുലിയെ കണ്ടതായി പറയുന്നത്. കഴിഞ്ഞയാഴ്ച പുലി ചത്തുകിടന്ന ഭാഗത്തിന് ഏതാനും മീറ്റർ മാറിയാണ് വീണ്ടും പുലിലെ കണ്ടതായി പറയുന്നത്. മ്ലാവിനെ വേട്ടയാടുവാനായി പിന്നാലെ പുലി പായുകയായിരുന്നു എന്ന് സ്ത്രീകൾ വെളിപ്പെടുത്തുന്നു.

വടാട്ടുപാറ അമ്പലപ്പടിക്ക് സമീപത്ത് നിന്ന് 300 മീറ്റർ മാറിയാണ് ഇക്കച്ചൻ കൂപ്പ്. നിബിഡ വനമേഖലയാണ് ഇവിടം. കടുവയും പുലിയും ആനയും കാട്ടുപോത്തുമെല്ലാം വർഷങ്ങളായി ഇവിടെ ഉണ്ട്. ആനയുടെ ഒഴിച്ച് മറ്റു വന്യജീവികളുടെ ശല്യം ഇതുവരെ ഇൗ പ്രദേശത്ത്‌ ഉണ്ടായിട്ടില്ലെന്നും വനപാലകർ പറഞ്ഞു. കൂപ്പിന് ചുറ്റും ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നതു കൊണ്ട് ജനവാസ മേഖലയിലേക്ക് പുലിക്ക് ഇറങ്ങാൻ കഴിയില്ലെന്ന് വനപാലകർ പറഞ്ഞു.

ആവശ്യമില്ലാത്ത ഭീതിപടർത്തി ജനങ്ങളിൽ ആശങ്കപരത്തുകയാണെന്നുള്ള ആക്ഷേപവും ചിലർ ഉന്നയിക്കുന്നുണ്ട് , പക്ഷേ നിരവധി പ്രാവശ്യം പ്രദേശവാസികൾ പുലിയുടെ കാര്യം അധികാരികളുടെ മുന്നിൽ അവതരിപ്പിച്ചെങ്കിലും പുലി ഇല്ലാ എന്ന നിലപാട് കൈകൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ച്ച പുലിയുടെ ജഡം കിട്ടിയതുകൂടിയാണ് പ്രദേശവാസികളുടെ സംശയം ബലപ്പെടുകയും ആശങ്ക വർദ്ധിക്കുകയും ചെയ്‌തത്‌.

(Old photo from Kerala forest department website)

Be the first to comment

Leave a Reply

Your email address will not be published.


*


Loading...