ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചരിത്രം കുറിക്കാൻ ടാറ്റാ മോട്ടേഴ്സിന്റെ ഇ-വിഷൻ ഇലക്ട്രിക്ക് കാർ .

ജനീവ : ഇറ്റലിയുടെ ടെസ്ലാ മോഡൽ – 3 യെപ്പോലും ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് ടാറ്റയുടെ E- വിഷൻ വരുന്നത് . പ്രമുഖ ഇലക്ട്രിക്ക് കാര് നിർമ്മാതാക്കൾ ആയ ടെസ്ലക്കുള്ള ഇന്ത്യൻ മറുപടിയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് . ലോകോത്തര പ്രിമിയം കാറുകളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങളുമായെത്തുന്ന E- വിഷൻ ഇലക്ട്രിക്ക് കാറിന് 100 കിലോമീറ്റർ സ്പീഡിലെത്താൻ വെറും 7 സെക്കന്റുകൾ മതി , പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ . ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങളുമായി എത്തുന്ന E- വിഷൻ ജനീവ മോട്ടോർ ഷോയിൽ പ്രധാന ആകർഷണമായി . ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനില്‍ അണിയിച്ചൊരുക്കിയ പ്രീമിയം ഇലക്ട്രിക് സെഡാനാണ് ഇ-വിഷന്‍. പുറംമോടിയില്‍ 45 X കണ്‍സെപ്റ്റിനോട് ചെറിയ സാമ്യമുണ്ട്. ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്നതാണ് രൂപം. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മുന്‍ഭാഗത്തെ മുഖ ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിന് മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്ങ്. സ്‌പോര്‍ട്ടി ഡിസൈനില്‍ 21 ഇഞ്ചാണ് അലോയി വീല്‍. ഉള്‍വശത്തും ആഡംബരത്തിന് ഒട്ടും കുറവില്ല. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ് വീല്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രൗഡി കൂട്ടും. ഇതിനൊപ്പം ഒരു നീളമേറിയ ഡിസ്‌പ്ലേയും ഡാഷ്‌ബോര്‍ഡിലുണ്ട്‌. ബീജ് ലെതര്‍ അപ്‌ഹോള്‍ട്രെയിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലും വുഡണ്‍ ട്രിം പീസുകളും നല്‍കി. റിയര്‍ സീറ്റുകളും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാം. ടാറ്റയുടെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഒമേഗ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ടാറ്റ മോട്ടോർസ് ലോകത്തിനുമുൻപിൽ കരുത്തു കാട്ടുന്ന ദിവസമായിരുന്നു ജനീവ മോട്ടോർ ഷോയിൽ പുതിയ കാർ അവതരിപ്പിച്ചുകൊണ്ട് ആർജ്ജിച്ചെടുത്ത് . ഇന്ത്യൻ നിരത്തുകളിലെ അടിസ്ഥാന മോഡൽ നിലവാരത്തിൽനിന്നും , ലോകോത്തര ആഡംബര വാഹന കമ്പനികളായ ലാൻഡ് റോവറും , ജാഗോറും സ്വന്തമാക്കിയതിലൂടെ ടാറ്റ എന്ന പേര് കാർ വിപണിയിൽ സ്ഥാനം പിടിക്കുകയായിരുന്നു. ഇപ്പോൾ ഇലക്ട്രിക്ക് കാറിലൂടെ ഈ പേര് ഒന്നുകൂടി ഊട്ടിഉറപ്പിക്കുകയായിരുന്നു. അങ്ങനെ ടാറ്റ എന്ന പേര് നമുക്കും അഭിമാനം നൽകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...