കോതമംഗലത്തിന്റെ തോളിലേറി എറണാകുളം കിരീടം നിലനിർത്തി; സെന്‍റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍.

  • എബി കുര്യാക്കോസ്

തിരുവനന്തപുരം: കോതമംഗലം തന്നെ എന്നും കായിക കേരളത്തിന്റെ തലസ്ഥാനം.
എതിരാളികളെ ബഹുഭൂരം പിന്നിലാക്കി സംസ്ഥാന സ്കൂൾ കായികമേള കീരിടം തുടർച്ചയായി വീണ്ടും എറാണകുളം ജില്ലയ്ക്കു വേണ്ടി കോതമംഗലത്തിന്റെ ചൂണക്കുട്ടികൾ നിലനിർത്തി. കോതമംഗലം സെന്റ്.ജോർജ് മാർ ബേസിൽ, മാതിരപ്പിള്ളി G.H.S.S ,  തേവര SH എന്നീ സ്കുളുകളാണ് എറണാകുളം ജില്ലയ്ക്ക് വീണ്ടും കീരിടം സമ്മാനിച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌കൂളുകളില്‍ 81 പോയിന്‍റുമായി കോതമംഗലം സെന്‍റ് ജോര്‍ജ് ചാമ്പ്യന്‍മാരായത് . മണിപ്പൂരില്‍ നിന്നുള്ള താരങ്ങളടക്കമുള്ള കരുത്തിലാണ് സെന്‍റ് ജോര്‍ജിന്‍റെ നേട്ടം. അവസാന സ്‌കൂള്‍ മീറ്റില്‍ കിരീടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്രയാക്കാന്‍ സെന്‍റ് ജോര്‍ജിന്‍റെ താരങ്ങള്‍ക്കായി. പാലക്കാട് കല്ലടി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മാര്‍ ബേസിലിന് മൂന്നാം സ്ഥാനമേ ലഭിച്ചുള്ളൂ. ജില്ലകളില്‍ 253 പോയിന്‍റുമായി എറണാകുളമാണ് ഒന്നാമത്. സെന്‍റ് ജോര്‍ജിന്‍റയും മാര്‍ ബേസിലിന്‍റെയും കരുത്തിലാണ് എറണാകുളത്തിന്‍റെ നേട്ടം.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പത്താം തവണയാണ് സെന്‍റ് ജോര്‍ജ് കിരീടം നേടുന്നത്. 2014ന് ശേഷം സെന്‍റ് ജോര്‍ജിന്‍റെ ആദ്യ കിരിടനേട്ടമാണിത്. പരിശീലകന്‍ രാജു പോളിന് കിരീടത്തോടെ വികാരനിർഭരമായ യാത്രയപ്പ് നല്‍കുയയും ചെയ്‌തു പ്രിയ ശിഷ്യര്‍.കോതമംഗലം നഗരസഭ ചെയർപേഴ്സൺ മഞ്ചു സിജു, വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി അദ്ധ്യക്ഷ ജാൻസി മാത്യു കോതമംഗലത്തെ കായിക പ്രേമികൾ , എന്നിങ്ങനെ ഒട്ടെറെ കോതമംഗലം നിവാസികൾ അവസാന ദിനമായ ഇന്ന് രാവിലെ മുതൽക്കെ കോതമംഗലത്തെ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി ഗ്രൗണ്ടിലുണ്ടായിരുന്നു. പ്രളയ ദുരന്തം നേരിട്ടതിനാൽ സമാപന സമ്മേളനം ഒഴിവാക്കിയാണ് മേള സമാപിച്ചത്.

കായിക പരിശീലനത്തിൽ നിന്ന് വിട വാങ്ങാനൊരുങ്ങി രാജു പോൾ..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 28, 2018

Be the first to comment

Leave a Reply

Your email address will not be published.


*


Loading...