അൽ ഐൻ സെന്റ് ജോർജ് കത്തീഡ്രലിൽ എൽദോ ബേസിൽ സംഗമം നടന്നു

അൽ ഐൻ: മഹാ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓര്മപ്പെരുന്നാളിനോട് അനുബന്ധിച്ചു അലൈൻ സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന എൽദോ ബേസിൽ സംഗമത്തിൽ യു എ ഇയിലെ വിവിധ ഭാഗത്തുള്ള എൽദോ – ബേസിൽ നാമധാരികൾ പങ്കെടുത്തു. യു എ ഇ ഭദ്രസനാധിപൻ ഐസക് മാർ ഓസ്താത്തിയോസ് മെത്രാപ്പോലീത്താ, വൈദീക സെമിനാരിയുടെ വാർഡനായ വന്ദ്യ മീഖായേൽ റമ്പാച്ചൻ , ഇടവക വികാരി ഫാദർ അരുൺ സി അബ്രഹാം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.കോതമംഗലത്തെ പുരാതനമായ ദേവാലയത്തിൽ‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽ‍ദോ മാർ‍ ബസേലിയോസ് ബാവയുടെ ശ്രേഷ്ഠ നാമം ആണ് എൽ‍ദോ അഥവാ ബേസിൽ‍. “പരിശുദ്ധന്‍റെ പേരിട്ടാൽ‍ ആ പേരിന്‍റെ ഉടമയ്ക്ക് ഏതു പ്രതിസന്ധിയെയും ഏതു വിധേനെയും തരണം ചെയ്യുവാൻ‍ സാധിക്കും. ബാവയാണ് ഞങ്ങൾ‍ക്ക് എല്ലാം, കുട്ടികൾ‍ ഇല്ലാത്തവർ‍ക്ക് കുട്ടികൾ‍ ഉണ്ടാകുവാനും രോഗങ്ങളാൽ‍ കഷ്ടപ്പെടുന്നവർ‍ക്കു രോഗശാന്തി ലഭിക്കുവാനും എല്ലാം ബാവയോടു മനമുരുകി പ്രാർ‍ത്ഥിച്ചാൽ‍ സാധിക്കും. ബാവയാണ് ഞങ്ങളുടെ അവസാന വാക്ക്.” എന്ന് സ്വന്തം മകനു ബേസിൽ‍ എന്നു പേരിട്ട ഒരു പിതാവിന്‍റെ മറുപടിയാണ്. ഇതു തന്നെയാണ് എറണാകുളം ജില്ലയിലെ യാക്കോബായ ക്രിസ്ത്യൻ‍ വീടുകളിൽ‍ ബേസിൽ‍ അല്ലെങ്കിൽ‍ എൽ‍ദോ എന്ന പേരിൽ‍ ഒരാളെങ്കിലും ഉണ്ടാകാനുള്ള കാരണം. കുട്ടികൾ‍ ഇല്ലാത്തവർ‍ക്ക് കുട്ടികൾ‍ ഉണ്ടാകുമ്പോളും പരിശുദ്ധന്‍റെ പേര് നൽ‍കുന്നു. പരിശുദ്ധന്‍റെ നാമം നൽ‍കി ദേവാലയത്തിൽ‍ കുട്ടികളെ മാമോദീസ മുക്കുന്നത്‌ വഴിപാടായി വിശ്വാസികൾ‍ കരുതുന്നതുകൊണ്ടുമാണ് ഇത്രയും ബേസിലും എൽ‍ദോയും കോതമംഗലത്തുള്ളത്. പരിശുദ്ധന്‍റെ നാമം ആളുകൾ‍ക്കു മാത്രമല്ല കോതമംഗലത്തെ പല സ്ഥാപനങ്ങൾ‍ക്കും, വാഹനങ്ങൾ‍ക്കും, പള്ളിയുടെ കീഴിൽ‍ ഉള്ള ആശുപത്രി സ്കൂൾ‍ കോളേജ് എന്നിവയ്ക്കും ഇടുന്നതു ഐശ്വര്യമായി കരുതുന്നു.എറണകുളം ജില്ലക്കു പുറത്തു ആർ‍ക്കെങ്കിലും എൽ‍ദോ അല്ലെങ്കിൽ‍ ബേസിൽ‍ എന്ന പേരുണ്ടെങ്കിൽ‍ അവർ‍ക്കും കാണും കോതമംഗലവുമായി ഒരു ബന്ധം . അതാണ് എൽദോ , ബേസിൽമാരുടെ നാടാണെന്ന് കോതമംഗലം പുറംനാടുകളിൽ അറിയപ്പെടുന്നത്. നാനാജാതി മതസ്ഥരുടെ ആശ്രയവും അഭയകേന്ദ്രവുമായ യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള പ്രധാന തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ “കന്നി 20” പെരുന്നാളിനൊരുങ്ങിയപ്പോൾ പ്രവാസികളായ മുത്തപ്പന്റെ വിശ്വാസികൾ അൽ ഐൻ സെന്റ് ജോർജ് കത്തീഡ്രലിൽ ഓർമ്മപ്പെരുന്നാൾ കൊണ്ടാടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...