സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ കി​രീ​ട ​ജേ​താ​ക്ക​ളാ​യ സെ​ന്‍റ് ജോ​ർ​ജി​നും, മാ​ർ ബേ​സി​ലി​നും കോതമംഗലത്തു വൻ സ്വീകരണം

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​ മേ​ള​യി​ലെ കി​രീ​ട ​ജേ​താ​ക്ക​ളാ​യ സെ​ന്‍റ് ജോ​ർ​ജി​നും മാ​ർ ബേ​സി​ലി​നും  കോ​ത​മം​ഗ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് വമ്പിച്ച  സ്വീ​ക​ര​ണം ന​ൽ​കി.  പു​ല​ർ​ച്ച​യോ​ടെയാണ്  താ​ര​ങ്ങ​ൾ കോ​ത​മം​ഗ​ല​ത്തെത്തിയത്. ​ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ ​പ്ര​ക​ട​നം, തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് സ്വീ​ക​ര​ണ​മൊ​രു​ക്കി. കൂ​ടാ​തെ ഇ​രു സ്കൂ​ളു​ക​ളി​ലേ​യും മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് അ​നു​മോ​ദ​ന​ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യെ കി​രീ​ടം അ​ണി​യി​ക്കാ​ൻ മു​ന്നി​ൽ നി​ന്ന് പോ​രാ​ടി​യ കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​രീ​ടം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്ന​ത് ഇ​തു പ​ത്താം ത​വ​ണയാണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​വും കൈ​വി​ട്ടു​പോ​യ കി​രീ​ടം വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കു​ന്പോ​ൾ ഈ ​നേ​ട്ട​ത്തി​നു തി​ള​ക്ക​മേ​റെ​യാ​ണ്; പ്ര​ത്യേ​ക​ത​ക​ളും. തൊ​ട്ട​ടു​ത്ത എ​തി​രാ​ളി​യാ​യ ക​ല്ല​ടി സ്കൂ​ളി​നെ 19 പോ​യി​ന്‍റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് സെ​ന്‍റ് ജോ​ർ​ജ് ഒ​രി​ക്ക​ൽ​കൂ​ടി സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ സിം​ഹാ​സ​ത്തി​ൽ സ്ഥാ​നം​പി​ടി​ച്ച​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ആ ​കു​തി​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ കോ​ത​മം​ഗ​ല​ത്തെ​ത​ന്നെ മാ​ർ ബേ​സി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ക​ഴി​ഞ്ഞ മേ​ള​യി​ൽ കേ​വ​ലം 40 പോ​യി​ന്‍റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​യി ഏ​റെ അ​ഭി​മാ​ന​ക്ഷ​ത​മേ​റ്റ സെ​ന്‍റ് ജോ​ർ​ജി​ന്‍റെ അ​തി​ശ​ക്ത​മാ​യ തി​രി​ച്ച് വ​ര​വാ​ണ് ഇ​ക്കു​റി ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും പ്ര​ക​ട​മാ​യ​ത്. വെ​റും 25 താ​ര​ങ്ങ​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യാ​ണ് കി​രീ​ടം വീ​ണ്ടെ​ടു​ത്ത​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​പ​ജി​ല്ലാ, റ​വ​ന്യു-, സം​സ്ഥാ​ന കാ​യി​ക​മേ​ള​ക​ളി​ലെ​ല്ലാം ഏ​റെ പി​ന്നി​ൽ​പോ​യ സെ​ന്‍റ് ജോ​ർ​ജ് കാ​യി​കാ​ധ്യാ​പ​ക​ൻ രാ​ജു പോ​ളി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ അ​തി​ശ​ക്ത​മാ​യാ​ണ് തി​രി​ച്ചു​വ​ര​വാ​ണ് ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത്. സെ​ന്‍റ് ജോ​ർ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്ന പ​ല താ​ര​ങ്ങ​ളും ഇ​ക്കു​റി ഇ​വി​ടെ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത പ​രി​ശീ​ല​നം ന​ൽ​കി​യ​തും ടീ​മി​ന്‍റെ മി​ക​വ് വ​ർ​ധി​പ്പി​ച്ചു. ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന രാ​ജു പോ​ളി​നു​ള്ള കു​ട്ടി​ക​ളു​ടെ ഗു​രു​ദ​ക്ഷി​ണ​കൂ​ടി​യാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ കി​രീ​ട​നേ​ട്ടം.രാ​ജു പോ​ൾ 2001 ലാ​ണ് പ​രി​ശി​ല​ക​നാ​യി സെ​ന്‍റ് ജോ​ർ​ജി​ലെ​ത്തി​യ​ത്. അ​ന്നു തു​ട​ങ്ങി​യ​താ​ണ് സെ​ന്‍റ് ജോ​ർ​ജി​ന്‍റെ കാ​യി​ക കു​തി​പ്പ്. 2002 ൽ ​ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. 2004 ൽ ​സം​സ്ഥാ​ന കി​രീ​ടം സെ​ന്‍റ് ജോ​ർ​ജ് പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് 2014 വ​രെ സെ​ന്‍റ് ജോ​ർ​ജി​ന്‍റെ ഒ​രു ആ​ധി​പ​ത്യ​മാ​യി​രു​ന്നു. എ​ട്ട് ത​വ​ണ ദേ​ശീ​യ മീ​റ്റി​ലും ഒ​ന്പ​ത് ത​വ​ണ സം​സ്ഥാ​ന മീ​റ്റി​ലും കി​രീ​ടം നേ​ടി. ഇ​പ്പോ​ൾ പ​ത്താം ത​വ​ണ.  സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​മൊ​ക്കെ മി​ക​ച്ച പി​ന്തു​ണ​യാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 28, 2018

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സോ​മി ജോ​ണ്‍, ഹെ​ഡ്മാ​സ്റ്റ​ർ സോ​ജ​ൻ മാ​ത്യു എ​ന്നി​വ​രും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു നീ​ണ്ട നി​ര ത​ന്നെ​യാ​ണ് താ​ര​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ  ഉ​ണ്ടാ​യി​രു​ന്ന​ത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...