രാജന്‍ കൊലക്കേസ് ; ‘കാറ്റു വിതച്ചവര്‍’ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന വസ്തുതകളുമായി ഇന്ന് റീലീസ്.

കോതമംഗലം: രാജന്‍ കൊലക്കേസില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന നിരവധി വസ്തുതകളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ ഇത്തരം കാര്യങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ‘കാറ്റുവിതച്ചവര്‍’ ഒരുക്കിയിട്ടുള്ളതെന്നും അണിയറ പവര്‍ത്തകര്‍.
എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അടിയന്തരാവസ്ഥ കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ ഉരുട്ടിക്കൊന്നു എന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം. ചിത്രത്തിന്റെ കഥ രൂപപ്പെടുത്തുന്നതിനായി ജീവിച്ചിരിയ്ക്കുന്ന രാജന്റെ ബന്ധുക്കളെയും കൂട്ടുകാരെയും പഴയ നക്‌സല്‍ പ്രവര്‍ത്തകരെയും പോലീസുകാരെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചു.
പുറത്തുവന്നിട്ടുള്ളതില്‍ നിന്നും വിഭിന്നമാണ് ഇവരില്‍ ചിലര്‍ പങ്കുവച്ച വിവരം. ചരിത്രത്തോട് പരാമവധി നീതി പുലര്‍ത്തി ,ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ളില്‍ ഒതുങ്ങി നിന്നുകൊണ്ട് ഇവര്‍ നല്‍കിയ സുപ്രധാന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സതീഷ് പോള്‍ പറഞ്ഞു.ഡി ഐ ജി രാജ്‌ഗോപാല്‍ നാരായണന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം.രാജന്‍ കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ ഇന്നും നിലനില്‍ക്കുന്നു.പോലീസിനെതിരെ പോലീസ് നടത്തിയ അന്വേഷണമെന്ന അപൂര്‍വ്വതയും രാജന്‍ കേസിന് ഉണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്തായിരുന്നു, കുപ്രസിദ്ധമായ കക്കയം ക്യാമ്പ് തുടങ്ങാന്‍ കാരണം എന്തായിരുന്നു,പിണറായി വിജയന്‍ മുതല്‍ ജയറാംപടിക്കല്‍ വരെയുള്ളവര്‍ക്ക് ഈ കേസില്‍ എന്തായിരുന്നു ബന്ധം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ചിത്രത്തിലുണ്ട്.
ആരുടെയും പക്ഷം പിടിക്കാതെ എല്ലാവര്‍ക്കും പറയാനുള്ളത് കൃത്യമായി അവതരിപ്പിച്ചുകൊണ്ടാണ് തിരക്കഥ രൂപപ്പെടുത്തിയത്.ചിത്രം പൂര്‍ത്തിയായപ്പോള്‍ കേസുമായി ബന്ധമുള്ള ജീവിച്ചിരിക്കുന്നവരെ കാണിച്ചു. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി അവരുടെ വാക്കുകളെ വിലയിരുന്നു.സതീഷ് പോള്‍ വ്യക്തമാക്കി.

മികച്ച പൊളിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രമെന്നും ഡോക്യൂമെന്ററി സ്വാഭാവം മാറ്റി കഥയായി രൂപപ്പെടുത്തിയാണ് ചിത്രം കാണികള്‍ക്ക് മുമ്പിലേയ്ക്ക് എത്തിയ്ക്കുന്നതെന്നും അടിയന്തരാവാസ്ഥയുടെ ആവര്‍ത്തനം ഉണ്ടാവാതെ ജാഗ്രത പാലിയ്ക്കണമെന്ന കാലികപ്രസക്തിയുള്ള സന്ദേശം ചിത്രം പങ്കുവയ്ക്കുന്നുണ്ടെന്നും സതീഷ് പോള്‍ അറിയിച്ചു.
സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്താണ് രാജന്‍ കേസ് നടക്കുന്നത്.അന്നുമുതല്‍ എന്നേ വല്ലാതെ അലട്ടിയ വിഷയമായിരുന്നു.അതുകൊണ്ട് തന്നേ ഈ കേസുമായി ബന്ധപ്പെട്ട് കിട്ടുന്ന വിവരമെല്ലാം ശേഖരിച്ച് വയ്ക്കുമായിരുന്നു. സിനമയെക്കുറിച്ച് പഠിച്ചിറങ്ങിയപ്പോള്‍ ഇങ്ങിനെ ഒരു കാലം ഉണ്ടായിരുന്നെന്ന് സമൂഹത്തോട് പറയണമെന്ന് തോന്നി.അന്വേഷാത്മക കഥകളോടുള്ള താല്‍പര്യവും ഈ ഉദ്യമത്തിന് പ്രേരണയായി. ഏത് വിധത്തില്‍ കഥ പറയണമെന്നതായിരുന്നു പിന്നത്തെ ചിന്ത.പോലീസിന്റെ അന്വേഷണ ഭാഗത്തും നിന്നും തുടങ്ങിയാല്‍ നന്നായി കഥ പറയാന്‍ പറ്റുമെന്ന് തോന്നി.എല്ലാവര്‍ക്കും അവരവരുടെ ഭാഗം അവതരിപ്പിക്കാന്‍ ഇതുവഴി അവസരം ലഭിയ്ക്കുമെന്ന് ഉറപ്പായിരുന്നു.

രാജന്‍ കേസ് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായി പുറത്തിറക്കാനായത് വലിയ നേട്ടമായി വിലയിരുത്തുന്നു.കോഴിക്കോട് ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ചിത്രത്തിന്റെ പ്രധാന അണിയറക്കാര്‍ എത്രത്തോളം ചിലവുകുറച്ച് ചിത്രം തയ്യാറാക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം.
2005-ല്‍ ജയറാം ഇന്ദ്രജിത്ത്,നെടുമുടി വേണു,ഗോപിക എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച് ഫിംഗര്‍ പ്രിന്റ് എന്ന ചിത്രത്തിന്റെ സംവിധായകനും കഥാകൃത്തുമാണ് സതീഷ് പോള്‍. എഞ്ചിനിയിറിംഗ് ബിരുദധാരിയായ സതീഷ് നിരവധി കണ്ടുപിടുത്തങ്ങളിലൂടെ മാധ്യമങ്ങളുടെ ശ്രദ്ധായാകര്‍ഷിച്ചിരുന്നു. തികച്ചും യാദൃശ്ചീകമായിട്ടാണ് ചിത്രത്തില്‍ തങ്ങള്‍ പങ്കാളികളായതെന്ന് നിര്‍മ്മാതാക്കളായ അഡ്വ.ഷിബുകുര്യക്കോസ്,ഷിബു ഏദന്‍സും പറഞ്ഞു.
രാജന്‍ കേസിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് സിനിമയ്ക്കായി തിരക്കഥ തയ്യാറാക്കിയതായി യാദൃശ്ചീകമായ കണ്ടുമുട്ടലില്‍ സതീഷേട്ടന്‍ സൂചിപ്പിച്ചിരുന്നു.പിന്നീട് ഒരു ദിവസം ഇതേക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു.അപ്പോഴാണ് ഇത് കഴിയാവുന്നത്ര നല്ലരീതിയില്‍ പുറത്തിറക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കിയെന്നും തുടര്‍ന്നാണ് ചിത്രവുമായി സഹകരിയ്്ക്കാന്‍ തീരുമാനിച്ചതെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ പോത്താനിക്കാട് സ്വദേശി ഷിബു ഏദന്‍സ് വ്യക്തമാക്കി.

ചിത്രീകരണത്തിന് വീട് ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് സതീഷ് പോള്‍ കഥ പറഞ്ഞതെന്നും തുടര്‍ന്ന് ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നെന്നും സഹനിര്‍മ്മാതാവായ അഡ്വ.ഷിബു കുര്യക്കോസ് പറഞ്ഞു. സുരേഷ് അച്ചൂസ് ആണ് കോഴിക്കോട് ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവ്.
ഐ ജി രാജ്‌ഗോപാലായി പ്രകാശ് ബാരെയും ജയറാം പടിക്കലായി ടിനിടോമും വെള്ളിത്തിരയിലെത്തുന്നു.ഇതികം നിരവവധി ചിത്രങ്ങളില്‍ അഭിനയിച്ച കോതമംഗലം സ്വദേശി അഡ്വ.ഷിബുകുര്യക്കോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*