പോത്താനിക്കാട് പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു.

മൂവാറ്റുപുഴ: യു.എ.ഇ-യില്‍ പോത്താനിക്കാട് പ്രവാസികളുടെ കൂട്ടായ്മ രൂപീകരിച്ചു. ദുബായിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന യോഗത്തില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. നോര്‍ക്ക മുന്‍ ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി ഷെവ.സാജു സ്‌കറിയ (രക്ഷാധികാരി ) അനില്‍ കുമാര്‍ ഒ കെ (പ്രസിഡന്റ് ), കൃഷ്ണജ (വൈ.പ്രസിഡന്റ് ), അഭിലാഷ് ജോര്‍ജ് (സെക്രട്ടറി), ജിജോ സി ജോണ്‍ (ജോ. സെക്രട്ടറി), ട്വിങ്കിള്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...