ഒഴിവായത് വൻ ദുരന്തം ; പെട്രോൾ അടിച്ച് കൊണ്ടിരിക്കുമ്പോൾ ബൈക്കിന് തീപിടിച്ചു.

പെരുമ്പാവൂർ : പാലക്കാട്ടു താഴുത്തിന് സമീപമുള്ള എച്ച്.പി.യുടെ ഫൗസിയ പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് കൊണ്ടിരിക്കുമ്പോൾ ബൈക്കിന് തീപിടിച്ചു. ബജാജ് കമ്പനിയുടെ പ്ലാറ്റിന ബൈക്കിനാണ് തീപിടിച്ചത്. മുവാറ്റുപുഴ ന്യൂസ് രാത്രി 7.40നാണ് സംഭവം നടന്നത്. തീ പടർന്നപ്പോൾ തന്നെ പമ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും, പമ്പ് ജീവനക്കാരും ചേർന്ന് വെള്ളവും, പമ്പിലെ അഗ്നി സുരക്ഷാ ഉപകരണമായ ഫയർ എക്സിറ്റിൻകഷറും ഉപയോഗിച്ച് തീയണക്കുവാൻ ശ്രമിക്കുകയും ചെയ്‌തു . എന്നാൽ വാഹനം പുകഞ്ഞു കത്തി കൊണ്ടിരിക്കുമ്പോൾ ദൃക്‌സാക്ഷിയായ വ്യക്തി ബൈക്ക് വലിച്ച് കൊണ്ട് പമ്പിന്റെ പുറത്തേക്കിട്ടതിനാൽ വൻ അപകടം ഒഴിവായി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീയണച്ചിരുന്നു.

പെരുമ്പാവൂർ പാലക്കാട്ട് താഴത്തുള്ള പമ്പിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കുമ്പോൾ ബൈക്കിന് തീപിടിച്ചു, ആളപായമില്ല..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 12, 2019

പെരുമ്പാവൂർ സ്വദേശി സുധീർ എന്നയാളുടെ വാഹനമാണ് കത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...