മൂന്നാർ പെരിയവരയിൽ നിർമ്മിച്ച താൽക്കാലിക പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു.

മൂന്നാർ : ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ പെ​രി​യ​വ​ര​യി​ലെ താ​ത്കാ​ലി​ക പാ​ല​ത്തി​നു​സ​മീ​പം നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി. താൽക്കാലിക പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മൂന്നാറിനെ യും മറയൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക മാർഗ്ഗം ആണ് ഇത്. രാജമലയിൽ എത്താനും പെരിയവരെ പാലമാണ് ആശ്രയം. ഓഗസ്റ്റ് 15ന് മൂന്നാറിനെ മുക്കിയ പേമാരിയിൽ 100 വർഷം പഴക്കമുള്ള പാലം തകരുകയായിരുന്നു. ഇതിനെത്തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ മറ്റൊരു താൽക്കാലിക പാലം ഇവിടെ നിർമ്മിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം 16ന് അപ്രതീക്ഷിതമായുണ്ടായ പേമാരിയിൽ താൽക്കാലിക പാലം ഒലിച്ചു പോയി. ഇതിനെത്തുടർന്ന് മേഖലയിലേക്കുള്ള ഗതാഗതം മൂന്നാഴ്ചയോളമായി നിലച്ചിരിക്കുകയായിരുന്നു . താൽക്കാലിക പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുക വഴി കോതമംഗലത്തു നിന്നുമുള്ള ഹൈ റേഞ്ച് ബസുകൾ പൂർണതോതിൽ സർവീസ് പുനരാംഭിക്കുകയും ചെയ്യും.

മറയൂർ കാന്തല്ലൂർ പഞ്ചായത്തുകളും തേയിലത്തോട്ടങ്ങളും ഇതോടെ ഒറ്റപ്പെട്ടു. മൂന്നാറിലേക്ക് എത്തുവാൻ ഇരട്ടി പണം മുടക്കേണ്ട അവസ്ഥയിലായിരുന്നു പ്രദേശവാസികൾ. പാ​ലം ത​ക​ർ​ന്ന​തോ​ടെ മൂ​ന്നാ​ർ – ഉ​ടു​മ​ല​പ്പേ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഗ​താ​ഗ​തം നി​ല​ച്ച​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ രാ​ജ​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര ത​ട​സ​പ്പെ​ട്ട​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. പെ​രി​യ​വ​ര​യി​ലെ​ത്തി താ​ത്കാ ലി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ പാ​ലം​ക​ട​ന്ന് മ​റു​വ​ശ​ത്തെ​ത്തി മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ രാ​ജ​മ​ല​യി​ലെ​ത്തി​യി​രു​ന്ന​ത്. നിലവിൽ പുതിയ പാലത്തിനായി നാലു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...