വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കയാക്കിങ് ഇനി മുതൽ കോതമംഗലത്തും.

കോതമംഗലം: വേനൽ കടുത്തപ്പോൾ എറണാകുളം ജില്ലയുടെ കിഴക്ക് ഭാ​ഗത്തേക്ക് ട്രിപ്പടിക്കുന്നുണ്ടെങ്കിൽ, നേര്യമം​​ഗലമോ കോതമം​ഗലമോ പാസ് ചെയ്യുന്നുണ്ടെങ്കിൽ നേരെ ഇഞ്ചത്തൊട്ടിക്ക് പോരേ, അൽപ നേരത്തേക്ക് കര വിടാം, വെള്ളത്തിലേക്കിറങ്ങാം, ബോട്ടിലോ വഞ്ചിയിലോ അല്ല കാനോയിൽ. കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തിനു താഴെ പെരിയാറിൽ കയാക്കിങ്ങ് തുടങ്ങിയിട്ടുണ്ട്.ചെറിയ കാറ്റൊക്കെ കൊണ്ട് കാടിനോട് ചേർന്ന് പതുക്കെ തുഴയാം.നൈസ് മൂഡാണ്.100 ശതമാനം സുരക്ഷിതമാണ്.10 വയസ്സിനുമുകളിലുള്ള കുട്ടികൾക്കും ചെയ്യാം..പരീക്ഷച്ചൂട് കഴിയുമ്പോഴുള്ള ഫാമിലി പിക്നിനിക്കിലും ഉൾപെടുത്താം. ഒരു കാനോയ്ക്ക് 200 രൂപയാണ്‌ നിരക്ക്. രണ്ടുപേർക്ക് സഞ്ചരിക്കാം.അഡ്വഞ്ചർ ടൂർ ​ഗൈഡ് ബേസിൽ കുര്യാക്കോസ് ആണ് പ്രൊപ്രൈറ്റർ. 95447 46893, Periyar Water Sports. എത്തിച്ചേരാൻ ഉള്ള മാർഗം കോതമംഗലം ഭാഗത്ത്‌ നിന്നു വരുമ്പോൾ ചേലാട് പുന്നേക്കാട് പാലമറ്റം ഇഞ്ചത്തൊട്ടി. നേര്യമംഗലം ഭാഗത്തു നിന്ന് വരുമ്പോൾ ആവോലിച്ചാൽ ഇഞ്ചത്തൊട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...