ഗവൺമെന്റ് ആശുപത്രി ശോചനീയാവസ്ഥ: യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

നേര്യമംഗലം: നേര്യമംഗലം ഗവൺമെന്റ് ആശുപത്രി ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി. കിടത്തി ചികിത്സ ആരംഭിക്കുക, വേണ്ടത്ര മരുന്നുകൾ ലഭ്യമാക്കുക, ആവശ്യത്തിന് ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ലിനോ തോമസ് അദ്ധ്യക്ഷനായി. പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി ഷൈജന്റ് ചാക്കോ, കോൺഗ്രസ് നേതാക്കളായ സൗമ്യ ശശി, ഷമീർ പനക്കൽ,പി.എസ്.എം.സാദ്ദിഖ്, എ.ആർ പൗലോസ്, പി.ആർ രവി, അനൂപ് ജോർജ്ജ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...