വെൽഫയർ പാർട്ടിയുടെ സേവനങ്ങൾ അനുകരണീയമെന്ന്: മനോജ് ഗോപി ( ജനതാദൾ-എൽ.ജെ.ഡി)

പല്ലാരിമംഗലം: വെൽഫയർ പാർട്ടിയുടെ സേവന രംഗത്തെ പ്രവർത്തനങ്ങൾ അനുകരണീയമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി അഭിപ്രായപ്പെട്ടു. വെൽഫയർ പാർട്ടിയുടെ പല്ലാരിമംഗലം പഞ്ചായത്ത് തല ഫണ്ട് കളക്ഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കൂടിയായ മനോജ് ഗോപി.ചടങ്ങിൽ വെൽഫയർ പാർട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.എം.സിദ്ധിക്ക്, നിയോജക മണ്ഡലം ഭാരവാഹികളായ യൂസ് ഫർ, ഇസ്മയിൽ കെ.വി, എം. കരീം എന്നിവർ പങ്കെടുത്തു ഫോട്ടോ:ജനതാദൾ (എൽ.ജെ.ഡി )സംസ്ഥാന സമിതിയംഗവും എച്ച്.എം.എസ് ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറുമായ മനോജ് ഗോപി യിൽ നിന്നും ഫണ്ട് ശേഖരിച്ച് ഉദ്ഘാടനം നിർവ്വഹിക്കുന്നു. പഞ്ചായത്ത് സെക്രട്ടറി വി.എം സിദ്ദീഖ് മണ്ഡലം ഭാരവാഹികളായ യൂസ് ഫ്സർ, ഇസ്മയിൽ കെ.വി.എം.കരീം എന്നിവർ സംബന്ധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...