പല്ലാരിമംഗലം പെയിൻ & പാലിയേറ്റീവ് കെയർ സെന്റര് ഉദ്ഘാടനം ചെയ്തു

കോതമംഗലം :പഞ്ചായത്തിലെ നിരാലംബരായ രോഗികളെ പരിചരിക്കുവാൻ മുന്നോട്ട് വന്ന എന്റെനാടിന്റെ പെയിൻ & പാലിയേറ്റിവ് കേയറിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു പറഞ്ഞു. എന്റെനാട് ജനകീയ കൂട്ടായ്മയുടെ പെയിൻ &പാലിയേറ്റിവ് കെയർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു . മാനസീകവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാധാരണക്കാർക്ക് പാലിയേറ്റിവെയ്ന്റെ പ്രവർത്തങ്ങൾ പ്രയോജനകരമാകുമെന്നും, സമൂഹത്തിന് രോഗികളോടുള്ള കാഴ്ച്ചപ്പാടിൽ മാറ്റം വരുത്താനും സഹായകമാകുമെന്നും ചെയർമാൻ പറഞ്ഞു . യോഗത്തിൽ എന്റെനാട് കേന്ദ്രകമ്മിറ്റി അംഗം സി കെ സത്യൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എം ഷംസുദ്ദീൻ,പി എം സിദ്ദിഖ് മെമ്പർമാരായ ഫാത്തിമ അബ്ദുൾ സലാം ,ഷാജിമോൾ റഫീക്ക് ,പാലിയേറ്റിവ് കോ -ഓർഡിനേറ്റർ അബ്ദുൾ റഹ്മാൻ എന്നിവർ പങ്കെടുത്തു .

Be the first to comment

Leave a Reply

Your email address will not be published.


*


Loading...