പല്ലാരിമംഗലത്ത് ഡിമെൻഷ്യ രോഗി ബന്ധുസംഗമവും, വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

പല്ലാരിമംഗലം : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കോതമംഗലം ബ്ലോക് പഞ്ചായത്ത് സെക്കന്ററി പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ഡിമെൻഷ്യ രോഗി ബന്ധുസംഗമം സംഘടിപ്പിച്ചു. പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.സെക്കന്ററി പാലിയേറ്റീവ് നേഴ്സ് എൻ.കെ.ബിനു, പാലിയേറ്റീവ് വാളണ്ടിയർമാരായ എം.എം.അബ്ദുൾ റഹ്മാൻ, കെ.എം.ഷാജിത, പി.എം.സിയാദ്, ലേഡിഹെൽത്ത് ഇൻസ്പെക്ടർ ഗീതദേവി, ഹീറോയംഗ്സ് ക്ലബ്ബ് പ്രതിനിധികളായ സി.എ.നിഷാദ്, പി.എം.കബീർ, ഷീജീബ്സൂപ്പി എന്നിവർ പ്രസംഗിച്ചു. പല്ലാരിമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട് പഞ്ചായത്തുകളിൽ നിന്നുള്ള ഡിമെൻഷ്യ രോഗികളും, ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്. സംഗമത്തിൽ പങ്കെടുത്ത രോഗികൾക്ക് അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് പ്രവർത്തകർ പുതപ്പുകളും, സ്നാക്സ് ബോക്സുകളും വിതരണം ചെയ്തു. സംഗമത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.എം.ബഷീർ സ്വാഗതവും, പാലിയേറ്റീവ് ഫിസിയോതെറാപ്പിസ്റ്റ് മീര അവിരാചൻ കൃതജ്ഞതയും പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...