തൃശൂർ തൃപ്രയാറിൽ പുതിയ ആര്‍.ടി ഓഫീസ് : ആദ്യ രജിസ്‌ട്രേഷന്‍ എം.എ. യൂസഫലിക്ക്

തൃശൂര്‍: തൃപ്രയാര്‍ സബ് ആര്‍.ടി. ഓഫീസില്‍ വാഹന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രമുഖ വ്യവസായി എം .എ. യൂസഫലിയുടെ ടയോട്ട ലക്‌സാസ് കാറാണ് ആദ്യ രജിസ്‌ട്രേഷന്‍ നടത്തി. 2.35 കോടി രൂപയാണ് യൂസഫലിയുടെ ടയോട്ട ലക്‌സാസിന്റെ വില. 47.04 ലക്ഷം രൂപ ടാക്‌സും, ഒരു ലക്ഷം രൂപ ഫാൻസി നമ്പറിനുവേണ്ടി സർക്കാരിലേക്ക് അടച്ചാണ് കെ.എല്‍- 75/1 നമ്പര്‍ ലഭിച്ചത്.

എം.എ. യൂസഫലിയുടെ സഹോദന്‍ എം. അഷറഫലിയുടെ മകന്‍ അല്‍ത്താഫിന്റെ ബെന്‍സ് കാറിന് കെ.എല്‍. 75/2 നമ്പര്‍ ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് തൃപ്രയാര്‍ സബ് ആര്‍.ടി. ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ തിങ്കളാഴ്ച്ച മുതൽ വാഹന രജിസ്‌ട്രേഷന്‍ ആരംഭിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*