നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കും.

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലം ജില്ലാ കൃഷിതോട്ടം ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നന്നും 2018 മാർച്ച് മാസം അവസാനത്തോടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും ബഹു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് ബഹു.മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലം ജില്ലാ കൃഷിതോട്ടം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി 30 വർഷത്തോളമായി കാട് പിടിച്ച് കിടന്ന 56 ഏക്കറോളം സ്ഥലം വെട്ടി തെളിച്ച് സംയോജിത കൃഷികൾ നടത്തിവരികയാണെന്നും ഇതുവഴി വിദേശ ഇനം ഫല വർഗ വൃക്ഷത്തോട്ടം, കുരുമുളക് തോട്ടം, കാപ്പി, ഏലം വിവിധ ഇനം അത്യുൽപ്പാദനശേഷിയുള്ളതും കുറിയ ഇനത്തിൽപ്പെട്ടതുമായ തെങ്ങിൻ തോട്ടം, വിദേശ ഇനം ഫലവൃക്ഷങ്ങളുടെ മാതൃകത്തോട്ടം, മത്സ്യകുളങ്ങൾ, വിവിധ തരത്തിലുള്ള ഔഷധ സസ്യങ്ങളുടെ പ്രദർശന തോട്ടം, അതിസാന്ദ്രതാ കൃഷി രീതിയിലുള്ള മാവ്, കശുമാവ് എന്നിവയുടെ തോട്ടം തുടങ്ങും, ഇവയിലെല്ലാം കണിക ജലസേചനം നടത്തുവാനും, പച്ചക്കറി തൈകൾ, ഫലവർഗ്ഗ വൃക്ഷങ്ങളുടെ തൈകൾ ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ട് വരികയാണെന്നും നിലവിലുള്ള വികസന പ്രവർത്തനങ്ങൾ 2018 മാർച്ച് മാസത്തോടെ പൂർത്തീകരിക്കുമെന്നും, ഫാമിന്റെ സമഗ്ര പുരോഗതിക്കായി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ബഹു. കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...