പഠനത്തോടൊപ്പം കൃഷി പാഠങ്ങളും ; നെല്ലിക്കുഴി അൽ അമൽ സ്കുളിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു

നെല്ലിക്കുഴി : പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ കാർഷിക വ്യദ്ധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷീക വികസന കർഷകക്ഷേമ വകുപ്പിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നെല്ലിക്കുഴി അൽ അമൽ സ്കുളിലെ പച്ചക്കറി തോട്ടത്തിലെ തൈ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ശ്രീമതി രഞ്ജിനി രവി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മ്യുദുല ജനാർദ്ദനൻ, സൽമ ജമാൽ ,C E നാസർ,കൃഷി ഓഫീസർ ശ്രീമതി നിജാമോൾ, കൃഷി അസിസ്റ്റന്റ്. ശ്രീ ഏലിയാസ്, ശ്രീകുമാർ ,ശ്രീമതി ആര്യ, സ്കുൾ മാനേജർ ശ്രീ ബഷീർ, പി ടി എ അംഗങ്ങൾ ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*