കമ്പനിപ്പടി പ്രീമിയർ ലീഗ് CPL-2K18 നാളെ മെഗാ ഫൈനൽ

നെല്ലിക്കുഴി : DYFI കമ്പനിപ്പടി യൂണിറ്റ് സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡിനും ME മൊബൈൽസ് തൊടുപുഴ സ്പോൺസർ ചെയ്യുന്ന കനകകിരീടത്തിനും, ZEUS TRADERS കമ്പനിപ്പടി സ്പോൺസർ ചെയ്യുന്ന റണ്ണേഴ്‌സ് എവറോളിങ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള ഒന്നാമത് കമ്പനിപ്പടി പ്രീമിയർ ലീഗ് CPL-2K18 നാളെ കലാശക്കൊട് ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങുമ്പോൾ.. വീമ്പു പറഞ്ഞു വന്ന പല വമ്പന്മാരെയും കാൽപ്പന്തു കൊണ്ട് മറുപടി കൊടുത്ത CFC യുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ അജ്നാസ് കൂളിയാടാനും, പ്രതിരോധകോട്ട കൊണ്ട് പറന്നെത്തുന്ന ഏതു ഫോർവേഡിനും തടയിടാൻ CFC യുടെ പ്രതിരോധ ഭടൻ കബീറും, അൻസിഫും, കണ്ണാപ്പിയുമൊക്കെ പ്രതിരോധം കാക്കുമ്പോൾ, കമ്പനിപ്പടിയുടെ അത്ഭുത ബാലൻ ഗോൾഡിയന്ത്രം മോനായിയും, നിസാമും, പ്രശാന്തുമൊക്കെ മുൻ നിരയിൽ ബൂട്ടണിഞ്ഞെത്തുന്ന *BLACK EAGLES FC* ഒരു വശത്തു കലാശ പോരാട്ടത്തിനായി അണിനിരക്കുമ്പോൾ. ബാല പാഠങ്ങൾ ഉൾകൊണ്ട് തന്റെ പൊസിഷൻ മികവുറ്റതാക്കിയ ഗോൾ കീപ്പർ അൻസലും, ഏതു വമ്പന്മാർ വന്നാലും പ്രതിരോധ കോട്ടക് ഒരു കോട്ടവും തട്ടാതെ കാത്തു സൂക്ഷിക്കുന്ന CFC യുടെ പ്രതിരോധ നായകൻ സിയാദും, അനസ് മാമായും, അനീറുമൊക്കെ പ്രതിരോധ കോട്ട കാക്കുമ്പോൾ, ലീഗിലെ ടോപ് സ്കോറെർ പട്ടത്തിനു മുത്തം നല്കാൻ കാത്തു നിൽക്കുന്ന ആഷികും, വേഗതയും പന്തടക്കവുമായി ഗ്രൗണ്ടിൽ പാറി നടന്നു കളിക്കുന്ന കാട്ടുവും, അജിഫുമൊക്കെ ബൂട്ടണിയുന്ന *EZKIMOZZ FC*യുമായി കലാശ പോരാട്ടത്തിന് ബൂട്ടണിയുമ്പോൾ കമ്പനിപ്പടിയുടെ ഫുട്ബോൾ രാജാക്കന്മാർ ആരെന്നു നേരിൽ കണ്ടറിയാൻ നാളെ വൈകിട് 5 മണിക് കമ്പനിപ്പടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലേക് സ്വാഗതം ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...