മൂവാറ്റുപുഴ ടൗൺ പ്ലാനിങ് സമഗ്ര പ്രോജക്റ്റ് ഡൽഹി റെറ്റ്സ് പഠനം നടത്തുമെന്നും, മൂവാറ്റുപുഴ ഹാഫ് മാരത്തോൺ നവംബറിൽ നടക്കുമെന്നും മൂവാറ്റുപുഴ ടൗൺ ക്ലബ്ബ്

മൂവാറ്റുപുഴ: മുവാറ്റുപുഴ ടൗൺ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള റെറ്റ്സ് സംഘം പഠനം നിർവഹിച്ച മൂവാറ്റുപുഴ ടൗൺ പ്ലാനിങ് വേണ്ടി സമഗ്രമായ പ്രോജ്കറ്റ് തയ്യാറാക്കുമെന്ന് മൂവാറ്റുപുഴ ടൗൺ ക്ലബ്ബ്. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. മൂവാറ്റുപുഴ ടൗൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ മൂവാറ്റുപുഴ ഹാഫ് മാരത്തോൺ പ്രളയത്തേ തുടർന്ന് നവംബറിലേക്ക് മാറ്റിവെയ്ക്കുവാൻ തീരുമാനിച്ചു. എല്ലാ വർഷവും ജനുവരിയാണ് മാരത്തോൺ നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കുറി പ്രളയത്തേ തുടർന്നുണ്ടായ ദുരിതം മൂലമാണ് മാരത്തോൺ മാറ്റി വച്ചത്.

യോഗത്തിൽ പ്രസിഡൻ്റ് പ്രൊ.ജോസുകുട്ടി ജെ ഒഴുകയിൽ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സാബു ജോൺ (പ്രസിഡൻ്റ്) ജിനു മടേയ്ക്കൽ (വൈ.പ്രസിഡൻ്റ്) ബിജു നാരായണൻ (ജനറൽ സെക്രട്ടറി) യൂസഫ് അൻസാരി (സെക്രട്ടറി) ആർ.ബിജു (ട്രഷറർ), എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രൊ ജോസ്കുട്ടി. ജെ. ഒഴുകയിൽ, എൽദോ ബാബു വട്ടക്കാവിൽ, എൻ.കെ.രാജൻ ബാബു, തോമസ് പാറയ്ക്കൻ എന്നിവരെയും തെരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...