മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂള്‍, മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണത്തെ കലോത്സവം നടക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. രചനാ മത്സരങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ ബാബുരാജ് പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന് തുടക്കമായത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ ജിനു ആന്റണി, സിന്ധു ഷൈജു, സെലിന്‍ ജോര്‍ജ്, കെ.ജെ.സേവ്യര്‍, എ.ഇ.ഒ.ആര്‍.വിജയ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൊച്ചുറാണി ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസ്മരിയ, എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.കലോത്സവം ഇന്നും തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...