മുവാറ്റുപുഴ – കാക്കനാട് റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകൾ നാളെ സൂചനാ പണിമുടക്ക് നടത്തുന്നു

മുവാറ്റുപുഴ : മുവാറ്റുപുഴ – കാക്കനാട് റൂട്ടിൽ ഓടുന്ന ബസുകൾ നാളെ സൂചനാ പണിമുടക്ക് നടത്തുന്നു. . കഴിഞ്ഞ ദിവസം എറണാകുളം മുവാറ്റുപുഴ റൂട്ടിൽ ഓടുന്ന മരിയ ബസിലെ ഡ്രൈവറെ അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസ് ഡ്രൈവർ ഗുരുതര പരിക്കുകളോടെ എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഇതേ തുടർന്ന് ബസ് ഓപ്പറേറ്റർ അസോസിയേഷൻ കേസ് കൊടുക്കുകയും, ഇത് വരെ പോലീസിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ നീക്കങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്‌ത കാരണത്താൽ ആണ് നാളെ ബുധനാഴ്ച്ച കരിമുകൾ, പള്ളിക്കര, കിഴക്കമ്പലം, മേഖലകളിൽ കൂടി ഓടുന്ന എല്ലാ പ്രൈവറ്റ് ബസ്സുകളും സർവീസ് നിർത്തിവയ്ക്കുന്നതാണെന്ന് ബസ് അധികാരികൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...