മുന്‍ എം.എല്‍.എ ബാബു പോളിന്റെ മാതാവ് നിര്യാതയായി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ എം.എല്‍.എ ബാബു പോളിന്റെ മാതാവും, തൃക്കളത്തൂര്‍ വേങ്ങാശ്ശേരില്‍ പരേതനായ സി.പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ്(101) നിര്യാതയായി. കോതമംഗലം കോഴിപ്പിള്ളി കുഴിയേലി കുടുംബാംഗമാണ്. സംസ്‌കാരം ബുധനാഴ്ച(14-03-2018) രാവിലെ എട്ടിന് വീട്ടിലെത്തിച്ച് വൈകിട്ട് മൂന്നിന് കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മറ്റു മക്കള്‍-രാജു പോള്‍(കാനഡ), ജോബി പോള്‍(റിട്ട: രജിസ്ട്രാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി മണ്ണൂത്തി). മരുമക്കള്‍- ഡോ.ആശ ലത(കാനഡ), സലീന ജോര്‍ജ്ജ്(റിട്ട: അഡീഷ്ണല്‍ ഡയറക്ടര്‍ കൃഷി വകുപ്പ്), മോളി എബ്രഹാം(റിട്ട:അധ്യാപിക).

Be the first to comment

Leave a Reply

Your email address will not be published.


*


Loading...