നമ്മുടെ കുട്ടിക്കൊമ്പൻ : ചങ്ങലയുടെ ബന്ധനത്തിൽ നിന്നും അമ്മയെ രക്ഷിച്ച മകൻ, അമ്മയെ അന്വേഷിച്ചു കാട് കയറിയ വിരുതൻ.

കോതമംഗലം : ആനകളുടെ മെഗാസ്റ്റാർ ആയിരുന്നു നമ്മെ വിട്ട് പിരിഞ്ഞത്. പൂരങ്ങളുടെ നായകന്‍ തിരുവമ്പാടി ശിവസുന്ദര്‍. പ്രശസ്ത സിനിമാ താരമോ രാഷ്ട്രീയ നേതാവ് പ്രമുഖ വ്യക്തിയോ അന്തരിച്ചാല്‍ നാം കാണുന്ന അതേചിട്ടവട്ടങ്ങള്‍. അന്തിമോപചാരം അര്‍പ്പിക്കാന്‍ തൃശൂരിന്റെ മൂന്നു മന്ത്രിമാര്‍. രാഷ്ട്രീയ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍. അങ്ങനെ, കൊമ്പന്‍ ശിവസുന്ദറിന്റെ യാത്രയയ്പ്പ് കണ്ണീരില്‍ കുതിര്‍ന്നതായി. കാരണം തിരക്കി പോകുമ്പോൾ ആണ് നമ്മുടെ നാടുമായി ഗജവീരന് ഉണ്ടായിരുന്ന ബന്ധം മനസ്സിലാകുന്നത്. മലയാറ്റൂർ വനമേഖലയിൽ നിന്നാണ് ഈ കുട്ടിക്കൊമ്പൻ ലോകമറിയുന്ന ഗജവീരനായി മാറുന്നത്. ഏകദെശം നാല് പതിറ്റാണ്ടിന് മുൻപ് പൂയംകുട്ടി കൂട്ടിക്കൽ കോതമംഗലം മലയാറ്റൂർ മേഖല ഉൾപ്പെടുന്ന ഉൾ വനത്തിനുള്ളിലെ വാരിക്കുഴിയിൽ വീണ ആനയെ കര കയറ്റുവാൻ കോടനാടുനിന്നും പുറപ്പെട്ടവർ ആണ് ഈ ഗജരാജനെ ലോകമറിയുന്ന തിരുവമ്പാടി ശിവസുന്ദര്‍ ആക്കി മാറ്റിയത്.

പതിറ്റാണ്ടുകള്‍ മുമ്പ് പെരുമ്പാവൂര്‍ പൊങ്ങൻചുവട് ഉള്‍വനത്തില്‍ നിന്നും ഒരു ആദിവാസി യുവാവ് ഫോറസ്റ്റ് ഒാഫീലേക്ക് ഒാടിയെത്തികൊണ്ട് പറഞ്ഞു. വനത്തില്‍ സ്ഥാപിച്ച വാരി കുഴിയില്‍ ഒരാന വീണിനിരിക്കുന്നു. ഇത് കേട്ടതും ഫോറസ്റ്റ് അധികൃതരും കോടനാട് ആന കൂട്ടിലെ ആന സംഘവും വനം കയറി. അവിടെ വാരി കുഴിയില്‍ ആനയുണ്ട് പക്ഷെ പിടിയാനയാണ്, ഇതിനിടയില്‍ തൊട്ടപ്പുറത്ത് കുഴിയില്‍ വീണ അമ്മയാനയെ നോക്കി നിശ്കളങ്കമായി നില്‍ക്കുന്ന ഒന്നര വയസ്സുകാരന്‍ ഒരു കുട്ടിയാന. ഏവരുടേയും ശ്രദ്ധ അവനിലേക്ക് മാറി. ആനസംഘത്തിലെ കാരണവര്‍ പറഞ്ഞു പാലു കുടിക്കുന്ന പ്രായമാണ് പക്ഷെ എന്‍റെ ജീവിതത്തില്‍ ഇത്രയും സൗന്ദര്യമുള്ള ഒരു ആനക്കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. പിന്നെ കൂടുതല്‍ അലോചനകള്‍ക്ക് നിന്നില്ല അമ്മ ആനയെ പുറത്തിറക്കി ഒരു വയസ്സുള്ള മകനേയും കൊണ്ട് ആന സംഘം കാടുകടക്കാന്‍ തീരുമാനിച്ചു. മനുഷ്യന്‍റെ ക്രൂരമായ ആ മനോവികാരത്തിന് മുന്നില്‍ ഒന്നും ചെയ്യാനാവാതെ ആ അമ്മയും മകനും വേര്‍ പിരിഞ്ഞു. ഉള്‍വനത്തിന്‍റെ നിശബ്ദ്ധത ആ അമ്മയുടെ അലറിച്ചയില്‍ മുഴുകിയിരിക്കാം… പിന്നീട് ഒരിക്കലും ആ ആനകുട്ടിയും അമ്മയും കണ്ടിട്ടില്ല. അന്നത്തെ ആ കുട്ടികൊമ്പനാണ് നമ്മുടെ തിരുവമ്പാടി ശിവസുന്ദര്‍. ഇന്നലെ അവന്‍ നമുക്ക് ഇടയില്‍ നിന്ന് വിടവാങ്ങി എങ്കിലും പതിറ്റാണ്ടുകള്‍ മുമ്പേ വേര്‍പിരഞ്ഞ ശിവനും അമ്മയും മറ്റൊരു ലോകത്ത് കണ്ടുമുട്ടും എന്നും ആ കൂടികാഴ്ച മറ്റെന്തിനേക്കാളും പവിത്രമായിരിക്കും എന്നും ഉറപ്പാണ്….അത്രയും ലാളിത്യമുള്ള ആനയാണ് ശിവസുന്ദര്‍.

പതിനഞ്ചു വര്‍ഷം മുമ്പു പൂക്കോടന്‍ ഫ്രാന്‍സിസിന്റെ പക്കല്‍ നിന്നാണ് ടി.എ.സുന്ദര്‍മേനോന്‍ ആനയെ വാങ്ങുന്നത്. ഇരുപത്തിയെട്ടു ലക്ഷം രൂപയ്ക്ക്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞ കാലമായിരുന്നു അത്. ഇരുപത്തിയെട്ടു വര്‍ഷം തിടമ്പേറ്റിയ ചന്ദ്രശേഖരന്‍ വിടപറഞ്ഞപ്പോള്‍ പകരം നിയോഗിക്കപ്പെട്ടത് ശിവസുന്ദറിനെ. പിന്നെ, നീണ്ട പതിനഞ്ചുവര്‍ഷം മുടങ്ങാെത ശിവസുന്ദര്‍ പൂരത്തിന് എത്തി. തിടമ്പുമായി. ഇനി പൂരക്കാഴ്ചയില്‍ ആ അഴകില്ല. നാട്ടാനകളുടെ മാണിക്യമായി ശിവസുന്ദറിന്റെ അഴക് ഓര്‍മകളില്‍ മാത്രം. അതേ നമ്മുടെ പ്രദേശത്തെ വനത്തിനുള്ളിലെ അവന്റെ അമ്മയെ കാണാന്‍ ശിവന്‍ മടങ്ങി..നമ്മുടെ ശിവൻ എന്ന കുട്ടിക്കൊമ്പൻ .

Be the first to comment

Leave a Reply

Your email address will not be published.


*


Loading...