മഴവിൽ പ്രണയം ; പൂയംകുട്ടിയുടെ മനോഹാരിതയിൽ വിരിഞ്ഞ മനോഹര ഗാനം

കോതമംഗലം: പൂയംകുട്ടിയുടെ മനോഹരമായ ദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാന രംഗം വൈറൽ ആകുന്നു. തറവാടി പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ആൽബം തീറ്ററപ്പായി മ്യൂസിക് ഡയറക്ടർ അൻവർ അമാൻ ഓർക്കസ്ട്ര ഒരുക്കിയ ഗാനത്തിൽ വളരെ മനോഹരമായി പാടിയ ലാൽ കൃഷ്ണയും, കോതമംഗലം കുട്ടമ്പുഴ കല്ലേലിമേട്ടിൽ നിന്നും വിശാൽ ജസ്റ്റിൻ അഭിനയിച്ച മഴവിൽ പ്രണയം എന്ന ആൽബം നല്ല രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. പൂയംകുട്ടിയിലുള്ള നല്ലവരായ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് ജോലികൾ ഭംഗിയാക്കുവാൻ സാധിച്ചതായി ആൽബത്തിലെ  പോസ്റ്റർ ജോലികൾ നിർവഹിച്ച ടുഡേ ഗ്രാഫിക്സ് വെളിപ്പെടുത്തി . വളരെ മനോഹരമായ ഗാനത്തിന് വരികൾ എഴുതിയത് ഹരി കാവുങ്കൽ ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...