മാറിക-തോട്ടക്കര റോഡിന്റെ നവീകരണത്തിന് 2.50-കോടി രൂപ അനുവദിച്ചു.

മൂവാറ്റുപുഴ: മാറിക-തോട്ടക്കര റോഡിന്റെ നവീകരണത്തിന് 2.50-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ തോട്ടക്കരയില്‍ നിന്നും ആരംഭിച്ച് പാലക്കുഴ ഗ്രാമപഞ്ചായത്തിലെ മാറിക ടൗണില്‍ അവസാനിക്കുന്ന രണ്ടര കിലോമീറ്റര്‍ വരുന്ന റോഡ് ബി.എം, ബി.സി നിലവാരത്തില്‍ ടാര്‍ചെയ്യുന്നതിനാണ് 2.50-കോടി രൂപ അനുവദിച്ചിരിക്കുന്നത്. ആരക്കുഴ-പാലക്കുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിപുരാതനമായ റോഡ് ബിഎം, ബിസി നിലവാരത്തില്‍ ടാര്‍ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡ് പലസ്ഥലത്തും തകര്‍ന്ന് കിടക്കുകയാണ്. റോഡ് ബിഎം,ബിസി നിലവാരത്തില്‍ ടാര്‍ചെയ്യുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു

Be the first to comment

Leave a Reply

Your email address will not be published.


*


Loading...